HOME
DETAILS
MAL
ഗൈനക്കോളജിയില്‍ ആയുര്‍വേദ - ഹോമിയോ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം: ഉത്തരവ് ശരിവച്ചു
backup
October 25 2016 | 02:10 AM
കൊച്ചി: ആയുര്‍വേദ, ഹോമിയോ, സിദ്ധ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശീലനം നല്‍കാമെന്ന സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. ഇതിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത് അലോപ്പതി ഡോക്ടര്‍മാര്‍ എതിര്‍ത്തതോടെ സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കാന് സിംഗിള്‍ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു. ഇതിനെതിരേ നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."