സിനിമാ ഷൂട്ടിങ് കാണുന്നതിനിടെ മതില് തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
പയ്യോളി: സിനിമാ ഷൂട്ടിങ് കാണുന്നതിനിടെ മതില് തകര്‍ന്ന് നിരവധി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പയ്യോളി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എണ്‍പതോളം വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് അപകടം. പരുക്കേറ്റ ഏതാനും വിദ്യാര്‍ഥികളെ പയ്യോളിയിലെ വിവിധ ആശുപത്രികളില്‍ നിന്നും പ്രാഥമിക ചികിത്സ നല്കിയ ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരുക്കേറ്റ മൂടാടി കോയാന്റെ വളപ്പില്‍ അഷ്റഫിന്റെ മകള്‍ അമീന (15) യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, തിക്കോടി കോട്ടവളപ്പില്‍ ഫൈജാസ് (13), കീഴൂരിലെ ചെറിയ പറമ്പത്ത് ബാബുവിന്റെ മകന് വൈഭവ് (13) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയ ശേഷം സകൂളിനടുത്തുള്ള സ്ഥലത്ത് സിനിമാ ഷൂട്ടിങ് കാണുന്നതിനു വേണ്ടി മതിലില്‍ കയറിനില്ക്കുന്നതിനിടെയായിരുന്നു അപകടം. തകര്‍ന്ന മതിലിനടിയില്‍ പെട്ടുപോയ വിദ്യാര്‍ഥികളെ ഓടിയെത്തിയ അധ്യാപകരും സിനിമാ പ്രവര്‍ത്തകരും നാട്ടുകാരുമാണ് ആശുപത്രിയിലെത്തിച്ചത്. നാല്പതോളം വിദ്യാര്‍ഥികളെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയച്ചു. ഡി.ഡി.ഇ ഗിരീഷ് ചോലയില്‍, തഹസില്‍ദാര്‍ എം. റംല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."