HOME
DETAILS

അധിനിവേശ സസ്യങ്ങളെ കാടിറക്കാന്‍ വനം-വന്യജീവി വകുപ്പ്

  
backup
October 25 2016 | 02:10 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b6-%e0%b4%b8%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b1


കല്‍പ്പറ്റ: വയനാട്ടെ വന്യജീവി സങ്കേതത്തില്‍ നൈസര്‍ഗിക വനത്തെ വിഴുങ്ങുന്ന അധിനിവേശ സസ്യങ്ങളെ നശിപ്പിക്കാന്‍ വനം-വന്യജീവി വകുപ്പ് പദ്ധതി തയാറാക്കുന്നു. പൊല്‍ക്ക പുള്ളിച്ചെടി, കുടമരം, മഞ്ഞക്കൊന്ന, ധൃതരാഷ്ട്രപ്പച്ച, കൊങ്ങിണി, ആനത്തൊട്ടാവാടി തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ സ്വാഭാവിക വനത്തിനും വന്യജീവികള്‍ക്കും ഭീഷണിയായ സാഹചര്യത്തിലാണിത്.
അധിനിവേശ സസ്യങ്ങളെ കാടിറക്കുന്നതിനുള്ള പ്രവൃത്തികള്‍ അടുത്ത സാമ്പത്തികവര്‍ഷത്തെ വനപരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചനയെന്നു വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനു മുന്നോടിയായി വന്യജീവി സങ്കേതത്തിലെ അധിനിവേശ സസ്യങ്ങളെക്കുറിച്ച് സര്‍വേ നടത്തും. ഈ ചുമതല ഡോ. എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണനിലയത്തിലെ സസ്യശാസ്ത്രജ്ഞരെ ഏല്‍പ്പിക്കാനാണു നീക്കം. ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തി ധാരണാപത്രത്തില്‍ ഒപ്പിടും.
ബത്തേരി, മുത്തങ്ങ, കുറിച്യാട്, തോല്‍പ്പെട്ടി റെയ്ഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 344.4 ഹെക്ടര്‍ വരുന്ന വയനാട് വന്യജീവി സങ്കേതം. നാല് റെയ്ഞ്ചുകളിലുമായി ഹെക്ടര്‍ കണക്കിനു സ്വാഭാവിക വനമാണ് അധിനിവേശ സസ്യങ്ങള്‍ കീഴടക്കിയത്. സമീപങ്ങളില്‍ നൈസര്‍ഗിക വൃക്ഷലതാദികളുടെ നാശത്തിനു കാരണമാകുകയാണ് അധിനിവേശ സസ്യങ്ങള്‍. ഇതിന്റെ തിക്തഫലം വന്യജീവികളിലെ സസ്യാഹാരികളും വനാതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരും അനുഭവിക്കേണ്ടിവരികയാണ്. അധിനിവേശ സസ്യങ്ങള്‍ വനത്തില്‍ തഴച്ചുവളരുന്നതു വനം-വന്യജീവി വകുപ്പിന്റെ ശ്രദ്ധയില്‍ നേരത്തേ വന്നിരുന്നു. വന്യജീവി സങ്കേതത്തിനു പുറത്തും ഇവയില്‍ പലതും ധാരാളമായുണ്ട്.
മുന്‍കാലങ്ങളില്‍ സമൂഹിക വനവല്‍ക്കരണ വിഭാഗം കാടുകളില്‍ മഞ്ഞക്കൊന്ന വ്യാപകമായി നട്ടുവളര്‍ത്തിയിരുന്നു. പിന്നീട് ഇതില്‍ കുറെ വെട്ടിനശിപ്പിച്ചെങ്കിലും വേരുകളില്‍നിന്നു പുതിയ ചെടികള്‍ നാമ്പെടുത്തു വളരുകയാണ്. ജനവാസകേന്ദ്രങ്ങളിലെ ചില വീടുകളുടെ മുറ്റത്ത് അലങ്കാരത്തിനായി പൊല്‍ക്ക പുള്ളിച്ചെടി വളര്‍ത്തുന്നുണ്ട്. ഈ അധിനിവേശ സസ്യം വീട്ടുമുറ്റങ്ങളില്‍നിന്നു കാടുകളിലേക്കു കടന്നുകയറുകയായിരുന്നുവെന്ന അനുമാനത്തിലാണു വനം-വന്യജീവി പാലകര്‍.
അധിനിവേശ സസ്യങ്ങളുടെ വ്യാപനം വനത്തില്‍ ഭക്ഷ്യക്ഷാമത്തിനും കാരണമാകുന്നുണ്ട്. പുല്ല് ഉള്‍പ്പെടെ ചെടികള്‍ ഇല്ലാതാകുന്നതു സസ്യാഹാരികളായ മൃഗങ്ങളെയാണു ബാധിക്കുന്നത്. വന്യജീവി സങ്കേതത്തിലെ പുല്‍മേടുകളില്‍ മേയുന്ന മാന്‍കൂട്ടങ്ങള്‍ മുന്‍പു പതിവുകാഴ്ചയായിരുന്നു. എന്നാല്‍ അധിനിവേശ സസ്യങ്ങള്‍ പുല്‍മേടുകളെ ബാധിച്ചതോടെ മാന്‍കൂട്ടങ്ങള്‍ അപൂര്‍വദൃശ്യമായി. പദ്ധതി നിര്‍വഹണത്തിനു മുകള്‍തട്ടിലെ ഉദ്യോഗസ്ഥര്‍ പച്ചക്കൊടി കാട്ടുമെന്ന വിശ്വാസത്തിലാണു വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥര്‍. വയനാട്ടില്‍ 60 ശതമാനം ഭൂപ്രദേശത്തും അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യമുണ്ടെന്ന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി മേധാവി സി.കെ വിഷ്ണുദാസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  23 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  23 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  23 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  23 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  23 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  23 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  23 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  23 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  23 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  23 days ago