പൊതുവിതരണ രംഗത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം: ചെന്നിത്തല
തിരുവനന്തപുരം: പൊതുവിതരണ രംഗത്തെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കണം. വെട്ടിക്കുറച്ച റേഷന്‍ സാധനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. റേഷന്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ വേതനം നല്‍കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മിനിമം വേതനം നല്‍കുക, വെട്ടിക്കുറച്ച റേഷന്‍ സാധനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുന:സ്ഥാപിക്കുക, ഡോര്‍ഡെലിവറി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു നിയമസഭാ മാര്‍ച്ച്. എം.എല്‍.എമാരായ പി.ടി. എ റഹീം, വി.കെ.സി മമ്മദ് കോയ സംയുക്ത സമരസമിതി നേതാക്കളായ ജോണി നെല്ലൂര്‍, കാടാമ്പുഴ മൂസ, എസ് സുരേന്ദ്രന്‍, ശ്രീകാര്യം നടേശന്‍, സി. സുരേന്ദ്രന്‍, തലയില്‍ മധു, കുറ്റിയില്‍ ശ്യാം, ബിജു, മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."