മുത്വലാഖ്: പ്രധാനമന്ത്രിയുടെ പ്രസ്താവന അനുചിതമെന്ന് എസ്.വൈ.എസ്
മലപ്പുറം: മുത്വലാഖ് മുസ്‌ലിം സ്ത്രീകളുടെ അവകാശ ധ്വംസനമാണെന്നും അതിനെതിരേ സ്ത്രീ സംരക്ഷണ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അനുചിതവും ശരീഅത്ത് വിരുദ്ധവുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ കെ ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂക്കര്‍, ഹാജി കെ മമ്മദ് ഫൈസി,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ റഹ്്മാന്‍ ഫൈസി, നാസര്‍ ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിവാഹ മോചനം മൂന്ന് ഘട്ടങ്ങളായും ഒന്നിച്ചും സാധുവാകുമെന്ന് നാല് കര്‍മശാസ്ത്ര സരണികളും വ്യക്തമാക്കുകയും ലോക മുസ്്‌ലിംകള്‍ നിരാക്ഷേപം അംഗീകരിച്ച് വരുന്നതുമാണ്. ശരീഅത്ത് വ്യവസ്ഥ പ്രകാരം വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയവക്ക് ഭരണഘടനാ പരിരക്ഷ ഉണ്ടായിരിക്കെ പ്രധാനമന്ത്രിയുടെ പ്രസ്താവന അനുചിതമാണ്.
മുസ്്‌ലിം വിവാഹവും വിവാഹ മോചനവും സംബന്ധിച്ച് മതവിധി (ഫത്‌വ) പുറപ്പെടുവിപ്പിക്കാന്‍ മത പണ്ഡിതന്മാര്‍ക്ക് മാത്രമേ അവകാശമുള്ളൂ. ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ മുതിര്‍ന്നാല്‍ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."