HOME
DETAILS

നിര്‍ത്തിക്കൂടേ, ഈ ധൂര്‍ത്തും കോമാളിത്തങ്ങളും

  
backup
May 14 2016 | 21:05 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%87-%e0%b4%88-%e0%b4%a7%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d

കഴിഞ്ഞദിവസം ഒരു പ്രമുഖദിനപത്രത്തില്‍ ഒരു വനിതാഡോക്ടര്‍ എഴുതിയ കുറിപ്പിലെ വാചകം ഉദ്ധരിച്ചുകൊണ്ടുതന്നെ 'വീണ്ടുവിചാരം' തുടങ്ങേണ്ടിയിരിക്കുന്നു. കാരണം, നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കന്മാര്‍ക്കും അനുയായികള്‍ക്കുമെല്ലാം പാഠമാകേണ്ടതാണ് 'എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ട'വോട്ടര്‍മാരിലൊരാളായ ആ വനിതാഡോക്ടറുടെ അഭിപ്രായപ്രകടനം.
ഡോക്ടര്‍ എഴുതിയ വരികള്‍ ഇങ്ങനെ: 'രാഷ്ട്രീയക്കാരേ, ഞങ്ങള്‍ വോട്ടുചെയ്യുന്നത് നിങ്ങളുടെ ശക്തിപ്രകടനം കണ്ടാണെന്നു വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളാണ് ഏറ്റവും വലിയ വിഡ്ഢികള്‍. വോട്ടാണു നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പൊതുജനങ്ങളുടെ വഴിയടയ്ക്കരുത്.'


തെരഞ്ഞെടുപ്പുപ്രചരണത്തിന്റെ കൊട്ടിക്കലാശംമൂലം സഹിക്കേണ്ടിവന്ന യാത്രാദുരിതത്തെക്കുറിച്ചാണ് ആ ഡോക്ടര്‍ എഴുതിയത്. പ്രചരണത്തിന്റെപേരില്‍ രാഷ്ട്രീയക്കാരുണ്ടാക്കുന്ന മാര്‍ഗതടസ്സം നാട്ടുകാര്‍ക്കു ശല്യമാണെന്നതില്‍ സംശയമില്ല. മാര്‍ഗതടസ്സം ചര്‍ച്ചാവിഷയമാകുമെങ്കിലും അതിനെക്കുറിച്ചല്ല പ്രധാനമായും ഇവിടെ പറയാനുദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പേരില്‍ പൊടിച്ചുതള്ളുന്ന കോടികളുടെയും ഒഴുക്കുന്ന കള്ളപ്പണത്തിന്റെയും കള്ളിന്റെയും അതിന്റെയൊക്കെ ലഹരിയില്‍ ഇവിടെയുണ്ടാക്കുന്ന അതിഭീകരമായ ശബ്ദശല്യത്തിന്റെയും 'സാമൂഹ്യവിരുദ്ധത' ഇനിയെങ്കിലും നാം ചര്‍ച്ചചെയ്യുകയും ആ വിപത്ത് ഒഴിവാക്കാനുള്ള പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.


കേരളംകണ്ട ഏറ്റവും 'പൊലിമയുള്ള' (ഭീകരമായ എന്ന വാക്കാണ് കൂടുതല്‍ ഉചിതം) തെരഞ്ഞെടുപ്പുകോലാഹലത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ ഈ വേളയില്‍ ഇവിടത്തെ എല്ലാ പാര്‍ട്ടികളും മുന്നണികളും സ്വയംവിമര്‍ശനപരമായി, ഗൗരവതരമായി ചിന്തിക്കേണ്ട കാര്യംതന്നെയാണിത്. ഇതു ജനാധിപത്യത്തിന്റെ മാര്‍ഗമാണെന്നു പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും തെറ്റിദ്ധരിച്ചിരിക്കുകയാണ്. തങ്ങളെ കോര്‍പ്പറേറ്റ് ഭീമന്മാരും പണച്ചാക്കുകളും മാഫിയാസംഘങ്ങളും നോട്ടുകെട്ടുകള്‍ വിതറി വിലയ്‌ക്കെടുക്കുകയാണെന്ന് അവര്‍ അറിയുന്നില്ലെന്നോ അങ്ങനെ വിശ്വസിക്കാന്‍ തോന്നുന്നില്ല.
ഈ തെരഞ്ഞെടുപ്പു മാമാങ്കത്തിനിടയില്‍ പലരും കണ്ടിരിക്കാനിടയില്ലാത്ത ഒരു വാര്‍ത്തയെക്കുറിച്ചു പറയട്ടെ. 22.99 കോടി രൂപയുടെ കള്ളപ്പണമാണ് ഈ തെരഞ്ഞെടുപ്പുപ്രചരണവേളയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി അധികൃതര്‍ പിടികൂടിയത്.

ഏതൊക്കെയോ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് പലരീതിയില്‍ ഒഴുക്കാന്‍ കൊണ്ടുപോകുകയായിരുന്നു ഈ പണമെന്നാണ് അതു പിടിച്ചെടുത്തവര്‍ പറയുന്നത്. 22.99 കോടിയെന്നത് കടലിലെ മഞ്ഞുമലയുടെ തലപ്പുമാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. 220 കോടിയോ 2200 കോടിയോ അതിനുമപ്പുറമോ ഇവിടെ ഒഴുകിയിട്ടില്ലെന്ന് ആര്‍ക്കു പറയാനാകും.
കേരളത്തില്‍ ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി കൊണ്ടുവന്ന ഒരു കോടി രൂപയില്‍ പകുതിയും അടിച്ചുമാറ്റിയ വാര്‍ത്ത പലരും മറന്നുകാണില്ല. ട്രെയിനില്‍ പണം കൊണ്ടുവന്നതു സ്ഥാനാര്‍ഥിയുടെ വിശ്വസ്തനായിരുന്നു. ട്രെയിനില്‍വച്ചു പണം ആരോ തട്ടിയെടുത്തുവെന്നായിരുന്നു വിശദീകരണം. കള്ളപ്പണമായതിനാല്‍ പൊലിസില്‍ പരാതിപ്പെട്ടില്ല.

അത്രയല്ലേ പോയുള്ളുവെന്നായിരുന്നു അന്ന് ഒരു നേതാവിന്റെ പരസ്യമല്ലാത്ത പ്രതികരണം. പണംമുക്കിയയാള്‍ ഇന്നു സംസ്ഥാനനേതാവാണ്. ഇക്കാലത്ത് ചില പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി തോറ്റാലും ലാഭമാണെന്നാണു രാഷ്ട്രീയവൃത്തങ്ങളിലെ അടക്കംപറച്ചില്‍. പല വഴിക്ക് ഒഴുകിവരുന്ന പണം കടലില്‍ കായം കലക്കിയതുപോലെയാവാതെ കണ്ടും അറിഞ്ഞും ചെലവഴിച്ചാല്‍ മതി. അടുത്ത തെരഞ്ഞെടുപ്പുവരെ സുഭിക്ഷമായി ജീവിക്കാനുള്ള വകുപ്പ് ഒക്കുമെന്നാണു പറയുന്നത്. പണമൊഴുക്കിന്റെ ഊക്കുകാണുമ്പോള്‍ അതു സത്യമാവാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നു.


ഇതു സ്ഥാനാര്‍ഥികള്‍ കുടുംബസ്വത്തു വിറ്റുണ്ടാക്കുന്നതല്ലെന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പാട്ടപ്പിരിവു നടത്തി നേടുന്നതല്ലെന്നും എല്ലാവര്‍ക്കുമറിയാം. കള്ളപ്പണക്കാരും കോര്‍പ്പറേറ്റുകളുമാണു പണം ചെലവഴിക്കുന്നത്. ഒന്നുംകാണാതെ അവര്‍ പണമെറിയില്ല. നാടു കട്ടുമുടിക്കാനുള്ള ക്ലീന്‍ചിറ്റു കിട്ടാന്‍ ചെലവിടുന്ന അഡ്വാന്‍സ് തുകമാത്രമാണിത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് തങ്ങളുടെ നോമിനി ജയിച്ചാല്‍ എങ്ങനെ കാര്യം നേടണമെന്ന് അവര്‍ക്കറിയാം. മുന്‍കൂര്‍ പണംപറ്റിയതിനാല്‍, ജനസേവകന്മാരാകേണ്ടവര്‍ക്കു മാഫിയാസേവകന്മാരാകാതിരിക്കാന്‍ കഴിയില്ല.


പലവഴിക്കും കിട്ടുന്ന പണം പൂര്‍ണമായും മണ്ഡലത്തില്‍ ചെലവഴിക്കപ്പെടുന്നുണ്ടെന്നുതന്നെ വയ്ക്കുക. അതുകൊണ്ടെന്താണു നാടിനു ഗുണം. സംസ്ഥാനത്തുടനീളം ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ബിറ്റ് നോട്ടീസുകളും നിറയും. അങ്ങനെ സംസ്ഥാനമാകെ പരിസരമലിനീകരണം സംഭവിക്കും. നാട്ടിലെ ഇടവഴികളില്‍ക്കൂടിപ്പോലും തലങ്ങുംവിലങ്ങും പായുന്ന പ്രചരണവാഹനങ്ങള്‍ ഒരേസമയം വായുമലിനീകരണവു ശബ്ദമലിനീകരണവും നടത്തും. ഒന്നൊന്നരമാസമായി രാപ്പകല്‍ ഇതു തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് 28 ലക്ഷം രൂപവരെ ചെലവഴിക്കാമെന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദ്ദേശം. അത്, തൊട്ടുകൂട്ടാന്‍ തികയില്ലെന്നാണു രാഷ്ട്രീയക്കാര്‍ പറയുക. ധൂര്‍ത്തിനെ അങ്ങനെ ന്യായീകരിച്ചതുകൊണ്ടു കാര്യമുണ്ടോ. കമ്മിഷന്റെ നിയന്ത്രണത്തിലാക്കണം തെരഞ്ഞെടുപ്പുകള്‍. ഓരോ മണ്ഡലത്തിലും നിശ്ചിതസ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചു സംവാദവേദികള്‍ സംഘടിപ്പിക്കാം. കവലപ്രസംഗത്തിലെ ചോദ്യം ചോദിക്കല്‍ കലാപരിപാടി അതോടെ നില്‍ക്കും. എതിര്‍സ്ഥാനാര്‍ഥിയും വോട്ടറും നേരിട്ടുചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥരാകും. കാപട്യക്കാരെ ഉത്തരംമുട്ടിക്കാന്‍ വോട്ടര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും.


തെരഞ്ഞെടുപ്പു ചെലവ് കമ്മിഷന്‍ വഹിക്കുകയെന്ന നിര്‍ദ്ദേശം നേരത്തെ വന്നിരുന്നു. അതു നടപ്പാക്കുകയാണെങ്കില്‍ പണപ്പൂരങ്ങള്‍ ഇല്ലാതാകും. സ്ഥാനാര്‍ഥിയില്‍നിന്നു പ്രചരണഫണ്ടിലേയ്ക്കു നിശ്ചിതതുക ഈടാക്കിയാലും തെറ്റില്ല. നാട്ടുകാരെ മടുപ്പിക്കുന്ന ദുര്‍വ്യയം അവസാനിപ്പിച്ച് മാധ്യമസാധ്യതയും നവമാധ്യസാധ്യതയും പരമാവധി ഫലപ്രദമായി ഉപയോഗിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും കഴിഞ്ഞാല്‍ മാഫിയയുടെ പിടിയില്‍നിന്നു രാഷ്ട്രീയത്തെയും നാടിനെയും തങ്ങളെത്തന്നെയും രക്ഷപ്പെടുത്താനാകും. പണമെറിയാനില്ലാത്തതിന്റെ പേരില്‍ തോല്‍ക്കാന്‍ വിധിക്കപ്പെട്ട സത്യസന്ധന്മാര്‍ക്ക് അവസരം ലഭിക്കും. ജനാധിപത്യം വിജയിക്കുന്നത് അപ്പോള്‍ മാത്രമാണ്.


ഒരുകാര്യം ഓര്‍ക്കുക, 'പ്രിയപ്പെട്ട വോട്ടര്‍മാരേ' എന്നു മൈക്കിലൂടെ നാഴികയ്ക്കു നാല്‍പ്പതുവട്ടം വിളിച്ചുകൂവിയും പാല്‍പ്പുഞ്ചിരി തൂകിയും സ്ഥാനാര്‍ഥികളും നേതാക്കളും തങ്ങളെ വിഡ്ഢികളാക്കുകയാണെന്നു നാട്ടുകാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മുന്‍കാലങ്ങളിലൊന്നുമില്ലാത്ത തരത്തില്‍ നോട്ട ബാലറ്റ് പേപ്പറില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു. നാളെ നോട്ട മഹാഭൂരിപക്ഷം നേടുന്ന അവസ്ഥയുമുണ്ടായേക്കാമെന്നു രാഷ്ട്രീയക്കാര്‍ മനസ്സിലാക്കുന്നതു നന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago