മാധ്യമവിലക്ക് തുടര്‍ന്നാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്ന അഭിഭാഷകരുടെ നിലപാട് തുടര്‍ന്നാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കോടതിയില്‍പ്പോലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദമില്ലാത്ത സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. മാധ്യമവിലക്ക് തുടരുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. ഒരു വിഭാഗം അഭിഭാഷകരാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ അഭിഭാഷകരുടെ കൈയ്യേറ്റത്തിന് ഇരയായത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."