HOME
DETAILS

റേഷന്‍കാര്‍ഡ് 18 കോടി ചെലവഴിച്ചിട്ടും തെറ്റുകള്‍ തിരുത്തപ്പെട്ടില്ല

  
backup
October 25 2016 | 03:10 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-18-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5

കയറികൂടിയ അനര്‍ഹരെ ഒഴിവാക്കാന്‍ നടപടിയില്ല, പുറത്തായവരുടെ കാര്യവും അനിശ്ചിതത്വത്തില്‍


കൊച്ചി: റേഷന്‍കാര്‍ഡ് വിതരണത്തിനായി 18 കോടി ചെലവഴിച്ചിട്ടും കാര്‍ഡ് ലഭ്യമായില്ലെന്ന് മാത്രമല്ല റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നത് പോലും പൂര്‍ത്തിയായില്ല.
കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിനുള്ള അവസാനസമയം കഴിഞ്ഞതോടെ റേഷന്‍കാര്‍ഡ് വിതരണത്തിനുള്ള കരട് പ്രസിദ്ധീകരിച്ചു. ഇതോടെ പരാതികളുടെ പ്രളയമാണ്. ഓണ്‍ലൈന്‍ വഴി നല്‍കിയ അപേക്ഷകളിലെ പാളിച്ചകള്‍ പരിഹരിക്കുന്നതിനായിരുന്നു രേഖകള്‍ സഹിതം റേഷന്‍കടകള്‍ വഴി തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റേഷന്‍കാര്‍ഡ് ഉടമകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോഴും തെറ്റുകള്‍ തെറ്റുകളായി തന്നെ കരട് പട്ടികയില്‍ അവശേഷിക്കുകയാണ്.
ബി.പി.എല്‍ പട്ടികയിലുള്ളവര്‍ എ.പി.എല്‍ കാര്‍ഡ് ഉടമകളായതും പേരും മേല്‍വിലാസവും അനുബന്ധ കാര്യങ്ങളും തെറ്റിയതും വീണ്ടും തിരുത്താന്‍ അപേക്ഷയുമായി താലൂക്ക് ഓഫിസില്‍ രേഖകളുമായി ചെല്ലേണ്ട ഗതികേടിലാണ് റേഷന്‍കാര്‍ഡ് ഉടകമള്‍.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റേഷന്‍കാര്‍ഡ് പുനക്രമീകരിക്കുന്നതിനായി സര്‍ക്കാര്‍ അധീനതയിലുള്ള സി- ഡിറ്റിനെ ഏല്‍പ്പിക്കുകയും ഇതിലേക്കായി 19 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതില്‍ 18 കോടി രൂപയും കാര്‍ഡിന്റെ തെറ്റുകള്‍ തിരുത്തുന്നതിന് മുന്‍പ് തന്നെ സി-ഡിറ്റിന് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കി. ഇതും വ്യാപകമായ ആക്ഷേപത്തിനിടയാക്കിയിരുന്നു.
റേഷന്‍കാര്‍ഡ് തയ്യാറാക്കുന്നതിനായി സി-ഡിറ്റ്  വിവരശേഖരണത്തിനും ഫോട്ടോ എടുക്കുന്നതിനും അക്ഷയ കേന്ദ്രങ്ങളെയും കുടുംബശ്രീ സംഘങ്ങളെയുമാണ് ഉപകരാര്‍ നല്‍കി നിയമിച്ചത്. ഇവിടങ്ങളിലുള്ള താല്‍ക്കാലിക ജീവനക്കാര്‍ അപേക്ഷകളിലെ വിവരങ്ങള്‍ തെറ്റായി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണായത്. ഇത് പരിഹരിക്കുന്നതിനായി റേഷന്‍കടകള്‍ വഴി തിരുത്തല്‍ അപേക്ഷകള്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് വാങ്ങിയെങ്കിലും അതനുസരിച്ച് മാറ്റം വരുത്താതെ സി-ഡിറ്റ് പട്ടിക കൈമാറുകയായിരുന്നു.   ഇതാണ് കരട് പട്ടികയായി വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്.  
പുതിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം  1.79 കോടി ജനങ്ങള്‍ റേഷന്‍ ലഭിക്കുന്ന പട്ടികയില്‍ നിന്ന് പുറത്തായതോടെ 1.54 കോടി ജനങ്ങള്‍ മാത്രമായി പട്ടിക ചുരുങ്ങിയിരിക്കുകയാണ്.  18 വര്‍ഷം മുമ്പ്  തയ്യാറാക്കിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡും അപേക്ഷയും നോക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയതെന്നതും വലിയൊരു പോരായ്മയാണ്.
നിലവില്‍ തെറ്റുകള്‍ തിരുത്തുന്നതിനുള്ള തിയതി ഇന്നലെ ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ടെങ്കിലും ബി.പി.എല്‍ ലിസ്റ്റില്‍ നിന്ന് പുറത്തുപോയവരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കുക പ്രയാസകരമാണ്. നിലവിലെ പട്ടികയില്‍ 15 ലക്ഷം പേര്‍ അനര്‍ഹരുണ്ടെന്നാണ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ചൂണ്ടികാട്ടുന്നത്. ഈ അനര്‍ഹരെ തള്ളിയാല്‍ മാത്രമേ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളു. പട്ടികയില്‍ ഇല്ലാത്തവര്‍ പരാതി നല്‍കുമെങ്കിലും പട്ടികയില്‍ കയറികൂടിയ അനര്‍ഹര്‍ അപേക്ഷ നല്‍കുകയില്ലെന്നതിനാല്‍ ഇവരെ ഒഴിവാക്കാന്‍ ആര്  പരാതി നല്‍കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. താലൂക്ക് തലത്തില്‍ റവന്യൂ -പഞ്ചായത്ത് -സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റാങ്കിങ് സമിതി കൂടുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ലെന്നതും ലിസ്റ്റില്‍ അപാകത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a day ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  a day ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  a day ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  a day ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  a day ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago