വിദേശികളുടെ വനിതാ ആശ്രിതര്‍ക്ക് ബ്യൂട്ടി പാര്‍ലറുകളില്‍ തൊഴിലെടുക്കാമെന്ന് സഊദി തൊഴില്‍ മന്ത്രി
റിയാദ്: സഊദിയിലെ വിദേശികള്‍ക്ക് അനുകൂലമായി പുതിയ നടപടി. വിദേശികളുടെ ആശ്രിതര്‍ക്ക് ബ്യൂട്ടി പാര്‍ലറുകളില്‍ ഇഖാമ മാറാതെ തന്നെ തൊഴിലെടുക്കാമെന്ന് സഊദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മദീനയില്‍ നടന്ന ബിസിനസ്സ് യോഗത്തിലാണ് സാമൂഹ്യക്ഷേമ, തൊഴില്‍ മന്ത്രി മുഫ്‌റജ് അല്‍ ഹഖബാനി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ വിദേശികളുടെ വനിത ആശ്രിതര്‍ക്ക് ബ്യൂട്ടി പാര്‍ലറുകളില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്നതു മൂലം ഈ മേഖലയിലെ വിസാ ക്ഷാമത്തിന് നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകും. ബ്യൂട്ടി പാര്‍ലര്‍ ബിസിനസ്സ് രാജ്യത്ത് വ്യാപകമാണെന്നും സഊദി വനിതകള്‍ ഈ മേഖലയില്‍ കടന്നുവരുന്നതില്‍ പരാജയപ്പെട്ടെന്നും ഇദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇഖാമ മാറാതെ തന്നെ ബ്യൂട്ടി പാര്‍ലറില്‍ തൊഴിലെടുക്കാമെങ്കിലും തൊഴിലിനു ഏറ്റെടുക്കുന്ന കമ്പനി നിത്വാഖാത് പദ്ധതി പ്രകാരം ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായിരിക്കണം. കൂടാതെ ശരിയായ ഇഖാമയും അറുപത് വയസ്സിനു താഴെയുമായിരിക്കണം. മറ്റു കമ്പനിയില്‍ ജോലി ഉണ്ടായിരിക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.
വിദേശികളുടെ വനിതാ ആശ്രിതര്‍ക്ക് ഇഖാമ മാറാതെ തന്നെ ഇന്റര്‍നാഷണല്‍, പ്രൈവറ്റ് സ്‌കൂളുകളില്‍ ജോലി ചെയ്യാന്‍ നേരത്തെ തന്നെ അനുവാദം ഉണ്ടായിരുന്നു. ബ്യൂട്ടി പാര്‍ലറുകളിലെ നിയമനം കൂടി അനുവദിച്ചതോടെ വിദേശികളുടെ ആശ്രിതര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."