HOME
DETAILS
MAL
ഹ്യുണ്ടായ് സേഫ് മൂവിന് തുടക്കമായി
backup
October 25 2016 | 03:10 AM
കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യാ ഫൗണ്ടേഷന്റെ ട്രാഫിക് സുരക്ഷാ പ്രചാരണം- സേഫ് മൂവിന് കൊച്ചിയില്‍ തുടക്കമായി. കുട്ടികള്‍ക്കിടയില്‍ ട്രാഫിക് അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
സ്കൂളുകളും റസിഡന്‍ഡ് അസോസിയേഷനുകളും കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. റോഡ് ട്രാന്‍സ്പോര്‍ട്ട്സ് ആന്‍ഡ് ഹൈവേസ് മന്ത്രാലയത്തിന്റെയും ഹ്യുണ്ടായ് ബ്രാന്‍ഡ് അംബാസഡര്‍ ഷാറൂഖ് ഖാന്റെയും പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ചണ്ഡീഗഡ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരുന്നു പ്രചാരണ പരിപാടി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."