HOME
DETAILS

ശൈഖ് ഖലീഫാ ബിന്‍ ഹമദ് അല്‍ത്താനിക്ക് ഖത്തര്‍ വിടനല്‍കി

  
backup
October 25 2016 | 03:10 AM

%e0%b4%b6%e0%b5%88%e0%b4%96%e0%b5%8d-%e0%b4%96%e0%b4%b2%e0%b5%80%e0%b4%ab%e0%b4%be-%e0%b4%ac%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%b2%e0%b5%8d

അന്ത്യവിശ്രമം അല്‍റയ്യാന്‍ ഖബര്‍സ്ഥാനില്‍

ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഖലീഫാ ബിന്‍ ഹമദ് അല്‍ത്താനി(84)ക്ക് ഖത്തര്‍ വിടനല്‍കി. ഇന്നലെ വൈകിട്ട് ദോഹയിലെ അബ്ദുല്‍ വഹാബ് പള്ളിയിലെ മയ്യിത്ത് നിസ്‌കാരത്തിനു ശേഷം 23 വര്‍ഷം ഖത്തറിന്റെ ഭരണത്തലവനായിരുന്ന ഹമദ് അല്‍ത്താനിയുടെ ഭൗതികശരീരം അല്‍റയ്യാന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇമാം മുഹമ്മദ് ബിന്‍ അബ്്ദുല്‍ വഹാബ് മസ്്ജിദിലായിരുന്നു ജനാസ നിസ്്കാരം.
മയ്യിത്ത് നിസ്‌കാരത്തിലും റയ്യാന്‍ ഖബറിസ്ഥാനില്‍ നടന്ന ഖബറടക്കല്‍ ചടങ്ങിലും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
പതിനായിരങ്ങളാണ് പ്രിയ ഭരണാധികാരിക്ക് വിടനല്‍കാനെത്തിയത്.
ഖത്തറില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക ഖത്തറിന്റെ ശില്‍പിയായിരുന്നു  ശൈഖ് ഖലീഫാ ബിന്‍ ഹമദ് അല്‍ത്താനി . 2013ല്‍ മകന്‍ ശൈഖ് ഹമദിന് അദ്ദേഹം അധികാരം കൈമാറിയിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചിച്ചു. 1957ല്‍ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം പിന്നീട് കിരീടാവകാശിയായി. 1960ല്‍ പ്രധാനമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും പദവികള്‍ വഹിച്ചിട്ടുണ്ട്.  
1971ല്‍ ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം നേടി അഞ്ചു മാസത്തിനു ശേഷം 1972 ഫിബ്രുവരി 22നാണ് ശൈഖ് ഖലീഫാ ബിന്‍ ഹമദ് അല്‍ത്താനി അമീറായി അധികാരമേറ്റത്. എണ്ണയുല്‍പ്പാദനത്തില്‍ രാജ്യം ഏറെ പുരോഗതി കൈവരിച്ചതും എണ്ണയുല്‍പ്പാദനവുമായി ബന്ധപ്പെട്ടു നിരവധി വിദേശ കമ്പനികളുമായി കരാറുണ്ടാക്കിയതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
ശൈഖ് ഹമദ് ബിന്‍ അബ്ദുല്ലാ അല്‍ത്താനിയുടെയും ശൈഖ ആഇശാ ബിന്‍ത് ഖലീഫാ അല്‍ സുവൈദിയുടെയും മകനായി 1932ല്‍ റയ്യാനിലാണ്  ജനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago