ഭവനശ്രീ പദ്ധതി പൊതുസമൂഹത്തിന് മുന്നില്‍ സി.പി.എം അപഹാസ്യരാകുന്നു: യൂത്ത്ലീഗ്
കോട്ടക്കല്‍: നഗരസഭയുടെ ഭവനശ്രീ പദ്ധതിയിലെ ഗുണഭോക്താക്കളെ തെറ്റിധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച സി.പി.എം പൊതുസമൂഹത്തിന് മുമ്പില്‍ അപഹാസ്യരായിരിക്കുകയാണെന്ന് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി.
പദ്ധതിയിലെ ഗുണഭോക്താക്കളെ ചതിക്കുകയാണെന്നും ഫണ്ട് അട്ടിമറിച്ചുവെന്നും പറഞ്ഞ് സി.പി.എം നഗരസഭ മാര്‍ച്ച് നടത്തിയിരുന്നു.
ഗുണഭോക്താക്കളായി അഞ്ചില്‍ താഴെ മാത്രമാണ് അന്ന് പങ്കെടുത്തത്. ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് നഗരസഭ ചെയര്‍മാനുമായി യൂത്ത്ലീഗ് കമ്മിറ്റി അഭിമുഖം നടത്തി. പദ്ധതിയില്‍ അംഗമായ 160 ഗുണഭോക്താക്കളില്‍ നൂറിലധികം ആളുകളാണ് 'ഭവനശ്രീ പദ്ധതിക്ക് എന്ത് പറ്റി ? നഗരസഭ ചെയര്‍മാനുമായി അഭിമുഖം' പരിപാടിയില്‍ പങ്കെടുത്തതെന്ന് യൂത്ത്ലീഗ് കമ്മിറ്റി അവകാശപ്പെട്ടു.
ഗുണഭോക്താക്കളുടെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തവും സുതാര്യവുമായ ഉത്തരങ്ങള്‍ ചെയര്മാന് നല്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം ഹഡ്കോയില്‍ നിന്നും ലോണെടുക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി മനപ്പൂര്‍വം വൈകിപ്പിക്കുകയാണ്. എല്ലാ നടപടിക്രമങ്ങളും ചെയ്ത നഗരസഭ സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇനിയും സര്‍ക്കാര്‍ അനുമതി തടസപ്പെടുത്തുകയാണെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഗമം അറിയിച്ചു. നഗരസഭ ചെയര്മാന് കെ.കെ നാസര്‍, കെ.എം ഖലീല്‍, നാസര്‍ തയ്യില്‍, ഐ കുഞ്ഞലവി ഹാജി, അലവി തൈക്കാട്ട്, സാജിദ് മങ്ങാട്ടില്‍, ടി.വി സുലൈഖാബി, സുലൈമാന്‍ പാറമ്മല്‍, ടി.പി മുജീബ്, കെ.വി സലാം, ടി.പി ബാവ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."