നഗരസഭയിലെ വിവിധ പദ്ധതികള്‍ക്ക് പിന്നില്‍ ക്രമക്കേടെന്ന്
പൊന്നാനി: കഴിഞ്ഞ ഭരണസമിതിയുടെ കാലയളവില്‍ പൊന്നാനി നഗരസഭയില്‍ നടത്തിയ വിവിധ വികസന പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ കോടികളുടെ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തല്‍ . ഇതിന്റെ ഭാഗമായി വിശദമായ അന്വേഷണത്തിന് വികസനകാര്യ സ്ഥിരസമിതി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ അന്വേഷണത്തിന് നഗരസഭ നിയമിച്ചിട്ടുണ്ട് .
ഇതുപ്രകാരം ക്രമക്കേടുകള്‍ കണ്ടെത്തുന്ന പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി പറഞ്ഞു.
കഴിഞ്ഞ ദിവസം ആളുകള്‍ യാത്ര ചെയ്യുന്നതിനിടെ നടപ്പാലം തകര്‍ന്ന് വീണിരുന്നു. ഈ പാലം ടെന്‍ഡര്‍ വിളിക്കാതെയാണ് നിര്‍മിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ ടെന്‍ഡര്‍ വിളിക്കാതെയുമാണ് നടന്നിട്ടുള്ളത്. ഇത്തരത്തില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായാണ് ഇപ്പോഴത്തെ ഭരണസമിതി ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."