നികുതി വെട്ടിപ്പിനായി ബ്രിട്ടനില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നതായി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: നികുതി വെട്ടിപ്പിനായി ബ്രിട്ടനില്‍ കമ്പനി രൂപവത്കരിച്ചിരുന്നതായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു. 1983 ല്‍ ഫഌറ്റ് വാങ്ങുന്നതിന്റെ ഭാഗമായുളള നികുതി വെട്ടിപ്പിനായാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ ആരോപണം നിഷേധിച്ചുവരികയായിരുന്ന ഇദ്ദേഹം ഇന്നലെയാണ് വാര്‍ത്തകള്‍ ശരിവെച്ച് രംഗത്തുവന്നത്.
തന്റെ വരുമാനത്തിന്റെ 35 ശതമാനം നികുതിയിനത്തില്‍ താന്‍ ബ്രിട്ടനില്‍ ചിലവഴിച്ചിരുന്നെന്നും കൂടുതല്‍ നികുതി അടയ്ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്ത്. ഒരു വിദേശ പൗരനെന്ന നിലയ്ക്ക് അതില്‍ തെറ്റില്ലെന്നും ഇമ്രാന്‍ഖാന്‍ അഭിപ്രായപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കള്‍ പനാമ രേഖകളിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ഇതിനെതിരെ ഇമ്രാന്‍ ഖാന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."