നിലംപൊത്താനൊരുങ്ങി പൂക്കോട്ടുചോല ബസ് കാത്തിരിപ്പുകേന്ദ്രം
റോഡിലേക്ക് തള്ളി നില്‍ക്കുന്ന മേല്‍ക്കൂരയില്‍ വാഹനങ്ങളിടിക്കുന്നത് പതിവാകുന്നു
അരീക്കോട്: കൊണ്ടോട്ടി അരീക്കോട് സംസ്ഥാനപാതയില്‍ പൂക്കോട്ടുചോലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീഷണിയില്‍. ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. റോഡ് സംസ്ഥാന പാതയായി ഉയര്‍ത്തി വീതി കൂട്ടി റബറൈസ്ഡ് ചെയ്തപ്പോള്‍ ബസ് സ്റ്റോപ്പിനോട് ചാരി വാഹനങ്ങള്‍ കടന്ന് പോവുന്ന അവസ്ഥയായി.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കോണ്‍ക്രീറ്റ് ചെയ്ത മേല്‍ക്കൂര റോഡിലേക്ക് തള്ളി നില്‍ക്കുകയും കൂടിയായതോടെ ഇടക്കിടെ വാഹനങ്ങള്‍ ഇതില്‍ ഇടിക്കാനും ചുമരിനെ കൊളുത്തി വലിച്ച് കൊണ്ട് പോവാനും തുടങ്ങി. ഇതോടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന് തുടങ്ങിയത്.
പൂക്കോട്ടുചോലക്കടുത്ത് ഐ.ടി.ഐ പരിസരത്ത് പ്രവര്‍ത്തിക്കുന്ന പവര്‍ ഗ്രിഡിലേക്ക് ട്രാന്‍സ്‌ഫോര്‍മറുമായെത്തിയ ഭീമന്‍ ട്രൈലര്‍ ലോറി ഉരസി പോവുക കൂടി ചെയ്തതോടെ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഇളക്കം സംഭവിച്ചു. തൂണുകള്‍ക്ക് സ്ഥാന ചലനം ഉണ്ടാവുകയും ചെയ്തു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും ജീവനക്കാരും മറ്റുമടക്കം ആശ്രയിക്കുന്നത് ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെയാണ്. ഭാരമേറിയ മേല്‍ക്കൂരയെ താങ്ങി നിര്‍ത്താന്‍ പോലും സാധിക്കാത്ത വിധം തൂണുകള്‍ക്ക് തകര്‍ച്ച നേരിട്ടിട്ടും അധികൃതര്‍ കണ്ടില്ലെന്ന ഭാവം നടിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."