സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന 'ഇല്‍മ്' ഓണ്‍ലൈന്‍ സേവനത്തിനു നേരെ സൈബര്‍ ആക്രമണം
ദമ്മാം: രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പൊതു പ്ലാറ്റ്‌ഫോം ആയ 'ഇല്‍മ്' കമ്പനിക്ക് നേരെ സൈബര്‍ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഞൊടിയിടയിലുള്ള ജാഗ്രത മൂലം ഉടന്‍ തന്നെ അധികൃതര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ തടയുകയും ചെയ്തു.
വിദേശികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ഇല്‍മ്. സഊദി ധനകാര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന 'ഇല്‍മ്' കമ്പനി വിദേശികളുടെ എക്‌സിറ്റ് റീ എന്‍ട്രി, ഇഖാമ പുതുക്കല്‍ തുടങ്ങിയവ ചെയ്യുന്ന മുഖീം, ട്രാഫിക് സേവനങ്ങള്‍ നല്‍കുന്ന 'തം', റിക്രൂട്ട്‌മെന്റ് സേവനത്തിനുള്ള മുസാനിദ് തുടങ്ങിയുള്ള വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത് ഇല്‍മ് ആണ്.
സീറോ ഡേ മാല്‍വെയര്‍ വഴിയാണ് ആക്രമണം നടന്നത്. ഉടന്‍ തന്നെ മുന്‍കരുതല്‍ എടുത്തതിനാല്‍ ആക്രമണം തടയാനായതായി കമ്പനി വക്താവ് അറിയിച്ചു. ആക്രമണത്തെ തുടര്‍ന് താല്‍കാലികമായി കുറച്ച് നേരത്തേക്ക് മുഴുവന്‍ സേവനങ്ങളും തടസ്സപ്പെട്ടു.
അതേസമയം, ഇ മെയില്‍ വഴിയും മറ്റും സൈബര്‍ ആക്രമണ സാധ്യതയുണ്ടെന്ന് വിവിധ വകപ്പു ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."