വിവ കള്‍ച്ചറല്‍ ഫോറം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
കൊളത്തൂര്‍: വിവ കള്‍ച്ചറല്‍ ഫോറം നടത്തിയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടി കലാ ആസ്വാധകര്‍ക്ക് കലയുടെ ഉത്സവമൊരുക്കി. ചടങ്ങ് കൊളത്തൂര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് എം.വിജയലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മധു സൂധനന്‍ അധ്യക്ഷനായി.
കളംപാട്ട് കലാരൂപത്തെ ജനകീയമാക്കിയ വള്ളുവനാടിന്റെ യുവ കളമെഴുത്ത് കലാകാരന്‍ കടന്നമണ്ണ ശ്രീനിവാസനെ ഡോ.ശ്രീകണ്ഠന്‍ ഉണ്ണി ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സാമൂഹ്യ മാധ്യമ കൂട്ടായ്മയായ പെരിന്തല്‍മണ്ണ ഓണ്‍ലൈന്‍ ഏര്‍പ്പെടുത്തിയ 2015-16 വര്‍ഷത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് കൊളത്തൂര്‍ പ്രസ് ഫോറം പ്രസിഡന്റ് കൊളത്തൂര്‍ മണികണ്ഠനില്‍ നിന്നും അക്ബര്‍ വൈലോങ്ങര എറ്റുവാങ്ങി. സൈനാസ് നാണി, ഐവ ശബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊളത്തൂര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് കെ.ടി റിയാസ്, രാജേഷ് എന്നിവര്‍ മരുന്ന് കിറ്റുകള്‍ കൈമാറി. തുടര്‍ന്ന് വിവിധ കലാപരിപാടികളും ' ക്ലാവര്‍ റാണി നാടകവും അരങ്ങേറി. പി. ഫായിസ്, നിഷാദ് കൊളത്തൂര്‍, ശശിധരന്‍, നൗഷാദ് കല്ലിടുമ്പില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."