മാലിന്യം നിക്ഷേപിക്കാനായി ഒരുകുളം
കിഴിശ്ശേരി: കൊണ്ടോട്ടി -കിഴിശ്ശേരി പാതയോരത്തെ കുളം മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നു. കിഴിശ്ശേരി കേരള ഗ്രാമീണ്‍ ബാങ്കിനു സമീപം മെയിന്‍ റോഡിനു അരികിലുള്ള കുളമാണ് മാലിന്യം കൊണ്ട് നിറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുളം ഇപ്പോള്‍ പാഴ് ചെടികള്‍ വളര്‍ന്ന് കാടുപിടിച്ച് മൂടപ്പെട്ട അവസ്ഥയിലാണ്.
മുന്‍പ് കുടിവെള്ളത്തിനും മറ്റുആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കാതെ നശിച്ചു കൊണ്ടിരിക്കുകയാണ്. ഇതാണിപ്പോള്‍ മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രമായി മാറിയിരിക്കുന്നത്. കവറുകളിലും ചാക്കുകളിലുമാക്കി അറവു മാലിന്യങ്ങളടക്കമുള്ളവ കുളത്തില്‍ തള്ളുന്നു.
ജല ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ജലസ്രോതസ് സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ അതികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."