HOME
DETAILS
MAL
മദ്യനിരോധനം; ഭീമഹരജി സമര്‍പ്പിക്കും
backup
October 25 2016 | 04:10 AM
കോട്ടക്കല്‍: രാജ്യത്ത് മദ്യം നിരോധിക്കണമെന്നും ഔഷധ ആവശ്യങ്ങള്‍ക്കല്ലാതെ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കരുതെന്നുമാവശ്യപ്പെട്ട് സംസ്ഥാനത്ത് നിന്നു 15 ലക്ഷം ആളുകള്‍ ഒപ്പിട്ട ഭീമഹരജി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മദ്യനിരോധന സമിതി.
ജില്ലയില്‍ നിന്നു രണ്ട് ലക്ഷം ആളുകള്‍ ഒപ്പിട്ട ഹരജി ഇന്ന് കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ക്ക് അഡ്വ.സുജാത എസ് വര്‍മ കൈമാറും. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം അട്ടിമറിച്ചും പുതിയ മദ്യനയം പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുന്ന ഈ സര്‍ക്കാരിന്റെ ദുര്വാഴ്ചക്കെതിരേ സമര പരിപാടികളുമായി മുന്നോട്ട്പോകുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മജീദ് മാടമ്പാട്ട്, ടി.വി മുംതാസ്, കെ ഖാസിം മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."