മസൂദ് അസ്ഹറിന്റെ ഉള്‍പ്പെടെ 5100 ഭീകരരുടെ ബാങ്ക് അക്കൗണ്ട് പാകിസ്താന്‍ മരവിപ്പിച്ചു
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ ഉള്‍പ്പെടെ ഭീകരബന്ധമുള്ള 5100 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്താന്‍ മരവിപ്പിച്ചു. 400 മില്യണ്‍ രൂപയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ അധികൃതര്‍ അറിയിച്ചു.
ഭീകരരെന്ന് സംശയിക്കുന്നവരെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് നടപടിയെടുത്തത്. ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എ കാറ്റഗറിയില്‍ പെടുന്ന 1200 പേരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അതീവ ഭീഷണിയില്‍ പെടുന്ന വിഭാഗമാണ് എ കാറ്റഗറി. ഇതിലാണ് അസ്ഹറിന്റെ പേര് ഉള്‍പ്പെട്ടിട്ടുള്ളത്. മരവിപ്പിച്ചതില്‍ ചില സംഘടനകളുടെ അക്കൗണ്ടുകളുമുണ്ടെന്ന് സ്റ്റേ്റ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ അധികൃതര്‍ പറഞ്ഞു.
ദേശീയ ഭീകരവിരുദ്ധ ഏജന്‍സി ഈ മാസം ആദ്യം 5500 പേരുടെ പട്ടികയാണ് ബാങ്കിന് നല്‍കിയത്. ഇതില്‍ ഖ്വയ്ബര്‍, പക്ത്വനഹ്വ, ഫതാ എന്നിവിടങ്ങളില്‍ 3078 അക്കൗണ്ടുകളും പഞ്ചാബില്‍ 1443 ഉം, സിന്ധ് 226 ബലൂചിസ്ഥാന്‍ 193, ഇസ്ലാമാബാദില്‍ നിന്നും 27 അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. പാക് അധിനിവേശ കശ്മിരില്‍ നിന്നും 26 അക്കൗണ്ടുകളും മരവിപ്പിച്ചതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."