HOME
DETAILS
MAL
വരള്‍ച്ചാ ഭീഷണി; പന്താവൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നേരത്തെ തുറക്കണമെന്ന് ആവശ്യം
backup
October 25 2016 | 05:10 AM
ചങ്ങരംകുളം: മഴക്കുറവും വരള്‍ച്ച ഭീഷണിയും കാരണം പന്താവൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നേരത്തെ തുറക്കണമെന്ന ആവശ്യം ശക്തമായി. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പമ്പ് ഹൗസ് കഴിഞ്ഞ ജനുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഈ വര്‍ഷം നവംബറില്‍ പമ്പിങ് തുടങ്ങിയാല്‍ മാത്രമേ ആവശ്യമായ വെള്ളം ലഭിക്കുകയുള്ളൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതു കോലത്ത് പാടം, മണക്കടവ് താഴം പാടശേഖരങ്ങളിലെ കൃഷിക്കാവശ്യമായ സമയത്തു തിരിച്ചെടുക്കാന്‍ സാധിക്കും. വെള്ളം സംഭരിച്ചു നിര്‍ത്തുന്നതു കാരണം പന്താവൂര്കുന്ന്, തച്ചുപറമ്പ്, കക്കിടിപ്പുറം, കൊടക്കാട്ടുകുന്ന്, നെല്ലിശ്ശേരി, എറവക്കാട് പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാനും സാധിക്കും.
2.10 കോടി ചിലഴിച്ചാണ് പമ്പ് ഹൗസ് പുനര്‍നിര്‍മിച്ചത്. കൃഷിക്ക് ഉപകാരമാകുന്ന വിധത്തില്‍ നേരത്തെ തുറക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."