ഫണ്ട് വകമാറ്റിയെന്ന് ആരോപണം പറപ്പൂര്‍ പഞ്ചായത്തില്‍ ബഹളം; ഇറങ്ങിപ്പോക്ക്
വേങ്ങര: പറപ്പൂര്‍ പഞ്ചായത്ത് ഭരണസമതി യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും. പ്രസിഡന്റ് മാനദണ്ഡം പാലിക്കാതെ ഫണ്ട് വകമാറ്റിയെന്നും അനധികൃത നിയമനം നടത്തിയെന്നും ആരോപിച്ചു യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
ലോകബാങ്ക് ഫണ്ട് വീതംവച്ചതില്‍ പ്രസിഡന്റിന്റെ വാര്‍ഡിലേക്ക് 36 ലക്ഷം രൂപ നീക്കിവച്ചതാണ് പ്രശ്‌നത്തിനു കാരണം. ജലനിധി പദ്ധതിയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചതിനെ തുടര്‍ന്നു തകര്‍ന്ന റോഡുകള്‍ നവീകരിക്കുന്നതിനുള്ള ഫണ്ട് മാനദണ്ഡം മറികടന്ന് അനുവദിച്ചു. ഗ്രാമസഭാ കോഡിനേറ്റര്‍മാരെ പഞ്ചായത്ത്്് അംഗങ്ങള്‍ അറിയിക്കാതെ നിയമിച്ചു, വൈസ് പ്രസിഡന്റിന്റെ വാര്‍ഡില്‍ ഭര്‍ത്താവിനെ ഗ്രാമസഭാ കോഡിനേറ്ററായി നിയമിച്ചു എന്നിവയാണ് യു.ഡി.എഫിന്റെ ആരോപണങ്ങള്‍. ബഹളത്തിനൊടുവില്‍ വോട്ടെടുപ്പ് നടത്തി ഫണ്ട് വീതംവയ്ക്കാനുള്ള ശ്രമത്തിനിടെയാണ് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
ഒരു വിഭാഗം കോണ്‍ഗ്രസ്്, സി.പി.എം, എസ്.ഡി.പി.ഐ, പി.ഡി.പി മുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ലീഗംഗങ്ങളായ ടി.ടി ബീരാവുണ്ണി, കെ. മമ്മദ്കുട്ടി, എ.എ മുഹമ്മദ് കുട്ടി, ഇ.കെ റൈഹാനത്ത്, എം.സി ആരിഫ, കോണ്‍ഗ്രസ് അംഗം കെ.എ റഹീം എന്നിവരാണ് പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."