അറസ്റ്റിലായ ജ്വല്ലറി ഉടമയ്‌ക്കെതിരേ ചങ്ങരംകുളത്ത് നിരവധി കേസുകള്‍
ചങ്ങരംകുളം: കോടികളുടെ തട്ടിപ്പ് നടത്തിയതിനു പ്രത്യേക അന്യേഷണ സംഘം അറസ്റ്റ് ചെയ്ത അവതാര്‍ ജ്വല്ലറി ഉടമയ്‌ക്കെതിരേ ചങ്ങരംകുളം സ്റ്റേഷനില്‍ നിരവധി കേസുകള്‍. പെരുമ്പാവൂരില്‍ ഫവാസ് ഗോള്‍ഡ് ഉടമ സലീമിന്റെ ജ്വല്ലറി ഏറ്റെടുത്തു നടത്താന്‍ കരാറൊപ്പിട്ട ശേഷം സ്വര്‍ണം കടത്തിക്കൊണ്ടണ്ടു പോയി 12 കോടിയോളം രൂപ തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ അവതാര്‍ ജ്വല്ലറി ഉടമകൂടിയായ തൃത്താല ഊരത്തൊടിയില്‍ അബ്ദുള്ള (51) യെ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.
എടപ്പാളില്‍ സ്ഥിതിചെയ്തിരുന്ന അവതാര്‍ ജ്വല്ലറിയുടെ ഷോറൂമിലേക്കു നിക്ഷേപ തുകയായി നിരവധി ആളുകളില്‍നിന്നായി ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത് ഉടമകള്‍ മുങ്ങിയെന്നാരോപിച്ച് ഉടമകളായ സഹോദരങ്ങള്‍ക്കെതിരേയും ചങ്ങരംകുളം പൊലിസിനു നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പു ജ്വല്ലറി അടച്ച് ഉടമ സ്ഥലംവിട്ടതറിഞ്ഞു നിക്ഷേപകര്‍ എടപ്പാളിലെ ഷോറൂമിനു മുന്നില്‍ ബഹളംവയ്ക്കുകയും സ്ഥലത്തു സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്തിരുന്നു.
എടപ്പാള്‍, പൊന്നാനി, ചങ്ങരംകുളം ഭാഗങ്ങളില്‍നിന്നായി അബ്ദുള്ളയുടെ സഹോദരങ്ങളും സഹ ഉടമകളുമായ ഊരത്തൊടിയില്‍ ഫൈസല്‍, ഊരത്തൊടിയില്‍ നാസര്‍, ഊരത്തൊടിയില്‍ ഫാരിസ് എന്നിവര്‍ക്കെതിരെയുമാണ് നിക്ഷേപകര്‍ ചങ്ങരംകുളം പൊലിസിനു പരാതി നല്‍കിയിട്ടുളളത്. നിക്ഷേപകര്‍ തൃത്താലയിലെ ഇവരുടെ വീടുകള്‍ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യാന്‍ തുടങ്ങിയതോടെ കുടുംബം വീടുപൂട്ടി സ്ഥലംമാറിയിരിക്കുകയാണ്.
നിലവില്‍ ചങ്ങരംകുളം പൊലിസില്‍ നാല് പരാതികളാണ് നിലവിലുള്ളതെങ്കിലും നൂറുകണക്കിന് പരാതിക്കാരാണ് എടപ്പാളില്‍ രൂപംകൊണ്ട ആക്ഷന്‍ കൗണ്‍സിലില്‍ ഉള്ളതെന്നാണ് അറിയുന്നത്. ഇതിനിടെ പണം നഷ്ടപ്പെട്ട നിക്ഷേപകരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തുവെന്നാരോപിച്ച് എടപ്പാളിലെ പൂട്ടിക്കിടന്ന ഷോറൂമിനു മുന്നില്‍ നിക്ഷേപകര്‍ സമരം നടത്തുകയും ചെയ്തിരുന്നു. ി വരികയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."