സമാധാന യോഗം: പ്രമുഖര്‍ വിട്ടുനിന്നു
കണ്ണൂര്‍: ജില്ലയില്‍ അടുത്തിടെയുണ്ടായ രണ്ടു കൊലപാതകങ്ങളെ തുടര്‍ന്നു സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്നു പ്രമുഖ സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നു. സാധാരണ സമാധാന യോഗങ്ങളില്‍ പങ്കെടുക്കാറുള്ള സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനോ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രനോ യോഗത്തിന് എത്തിയില്ല. എന്നാല്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ സമാധാന യോഗത്തിനെത്തി.
സി.പി.എമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന സമിതി അംഗം കെ.പി സഹദേവന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.വി നാരായണന്, കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം മാര്ട്ടിന് ജോര്‍ജ്, ഡി.സി.സി ജനറല്‍സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസല്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്.
കലക്ടര്‍ മിര്‍ മുഹമ്മദലി അധ്യക്ഷനായി. എ.ഡി.എം മുഹമ്മദ് യൂസഫ്, സബ് കലക്ടര്‍ നവജ്യോത് ഖോസ, അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡി.വൈ.എസ്.പിമാരായ പ്രിന്‍സ് ഏബ്രഹാം, പ്രജീഷ് തോട്ടത്തില്‍, പി.പി സദാനന്ദന്, വിവിധ പാര്‍ട്ടി നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, ടി.എ തങ്ങള്‍, വത്സന് തില്ലങ്കേരി, പി സത്യപ്രകാശ്, കെ രഞ്ജിത്ത്, പി.ടി ജോസ്, എ പ്രദീപന്, വി.കെ കുഞ്ഞിരാമന്, ഇല്ലിക്കല്‍ അഗസ്തി, സി.വി ശശീന്ദ്രന്, ഇ.പി.ആര് വേശാല, കെ.കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."