ജയിലില്‍ ചട്ടവിരുദ്ധ സൗകര്യം നല്‍കുന്നത് അന്വേഷിക്കണമെന്ന്
വടകര: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ കൊലയാളികള്‍ക്കും കുറ്റവാളികള്‍ക്കും ചട്ടവിരുദ്ധമായി സൗകര്യങ്ങള്‍ ഒരുക്കുന്ന അധികൃതരുടെ നടപടി അന്വേഷിക്കണമെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പണവും സ്വാധീനവുമുള്ള കുറ്റവാളികള്‍ക്കു ജയിലില്‍ യഥേഷ്ടം പരോള്‍ അനുവദിക്കുകയാണ്.
ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട കെ.സി രാമചന്ദ്രനു സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഒന്നര മാസം പരോള്‍ അനുവദിച്ചു. പരോള്‍ കാലാവധി കഴിഞ്ഞ് ഒരു മാസത്തിനിടയില്‍ വീണ്ടും പരോള്‍ കിട്ടിയെന്നും വേണു കുറ്റപ്പെടുത്തി. കുറ്റവാളികള്‍ക്കു സൗകര്യം ചെയ്യുന്ന ജയില്‍ അധികൃതരുടെ നടപടി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കാന്‍ അധികാരികള്‍ തയാറായില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നു വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."