മനുഷ്യച്ചങ്ങലയില്‍ കണ്ണികളാവും
മുക്കം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം യുവജനങ്ങളിലും വിദ്യാര്‍ഥികളിലും ക്രമാതീതമായി ഉയര്‍ന്ന് വരുന്നതിനെതിരേ സൗത്ത് കൊടിയത്തൂര്‍, ചുള്ളിക്കാപറമ്പ്, പന്നിക്കോട്, മാവായി, നെല്ലിക്കാപറമ്പ്, വലിയപറമ്പ്, കറുത്തപറമ്പ് ,കാരശ്ശേരി, കക്കാട്, കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ 'ശ്രദ്ധ' എന്ന സംഘടയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 6ന് തീര്‍ക്കുന്ന ജനകീയ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാവാന്‍ കാരശ്ശേരി കമ്യൂനിറ്റി ഹാളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന മനുഷ്യച്ചങ്ങലയില്‍ എം.ഐ.ഷാനവാസ് എം.പി, ജോര്‍ജ് എം തോമസ് എം.എല്‍.എ, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകന്‍മാര്‍, മതസംഘടനാ നേതാക്കള്‍ പങ്കെടുക്കും.
വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍ എന്നിവരെയും ചങ്ങലയില്‍ കണ്ണികളാക്കും. കണ്‍വെന്‍ഷന്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുഹ്‌റ കരുവോട്ട് ഉദ്ഘാടനം ചെയ്തു. പി.കെ.സി മുഹമ്മദ് അധ്യക്ഷനായി. സലീം വലിയപറമ്പ്, മുനവ്വിര്‍ കൊടിയത്തൂര്‍, ചാലില്‍ സുന്ദരന്‍, നടുക്കണ്ടി അബൂബക്കര്‍, പി.ടി.സി മുഹമ്മദ്, കെ.കെ മുഹമ്മദ് ഇസ്ലാഹി, പി. രജീഷ്, പി.കെ.സി ആലിക്കുട്ടി ഹാജി, പി.കെ റഹ്മത്തുള്ള, വി.പി ശിഹാബ്, കെ.പി അബ്ദുല്‍ നാസര്‍, മഞ്ച്‌റ ജമാല്‍, അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."