HOME
DETAILS
MAL
മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം: കൊടുവള്ളി പ്രസ്‌ഫോറം
backup
October 25 2016 | 07:10 AM
കൊടുവള്ളി: സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് ഭീഷണിയാകുന്ന ജനാധിപത്യവിരുദ്ധ ശക്തികളെ പൊതുസമൂഹം അകറ്റി നിര്‍ത്തണമെന്ന് കൊടുവള്ളി പ്രസ്‌ഫോറം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബഷീര്‍ ആരാമ്പ്രം അധ്യക്ഷനായി.
ഭാരവാഹികളായി ബഷീര്‍ ആരാമ്പ്രം (സിറാജ്)-പ്രസിഡന്റ്, എം.അനില്‍കുമാര്‍ (മാതൃഭൂമി)-വൈസ്.പ്രസി, അഷ്‌റഫ് വാവാട് (മാധ്യമം)-സെക്രട്ടറി, എ.കെ ലോഹിതാക്ഷന്‍(ജന്മഭൂമി)-ട്രഷറര്‍, എന്‍.പി.എ മുനീര്‍ (വീക്ഷണം)-ജോ.സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. എ.കെ ലോഹിതാക്ഷന്‍ സ്വാഗതവും ഇ.പി.സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."