ചെമ്പ്ര ഗവ. എല്‍.പി സ്കൂള്‍ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ജനകീയ കൂട്ടായ്മ
താമരശ്ശേരി: ജനകീയ കൂട്ടായ്മയില്‍ ചെമ്പ്ര ഗവ. എല്‍.പി സകൂള്‍ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിന് പദ്ധതികള്‍ ആവിഷ്ക്കരിച്ചു.ഇതിന്റെ ആദ്യ പടിയായി 101 അംഗ സ്കൂള്‍ വികസന കമ്മിറ്റി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത്, എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്രിസ്റ്റല്‍ പദ്ധതി, എം.പി ഫണ്ടണ്ട് എന്നിവ ഉപയോഗപ്പെടുത്തിയും പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും പ്രവാസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയുമാണ് സകൂളിന്റെ ഭൗതികവും അക്കാദമികവുമായ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത്.
ജനകീയ കമ്മിറ്റി രൂപീകരണ യോഗം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വ. ഒ.കെ. അഞ്ജു അദ്ധ്യക്ഷയായി. ക്രിസ്റ്റല്‍ കമ്മറ്റി കണ്‍വീനര്‍ ഡോ.കെ.പി. അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൈമൂന ഹംസ , ക്രിസ്റ്റല്‍ കമ്മറ്റി അംഗങ്ങളായ സോമന് പിലാത്തോട്ടം, ടി.കെ അരവിന്ദാക്ഷന്, ഹെഡ് മിസ്ട്രസ് കെ.എം അല്‍ഫോന്‍സ, പി.ടി.എ പ്രസിഡന്റ് പി.കെ. സത്യന്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച പി.കെ. മുഹമ്മദ് ഹാജി, ടി.കെ. ബൈജു,കെ.പി.ശിവദാസന്‍,ഒ.പി.ഉണ്ണി,പി.കെ.രാധാകൃഷ്ണന്,സി.എം.മനോജ്കുമാര്‍, റാഷി താമരശ്ശേരി, കെ.എന്‍.മനോജ്, പി.എ.റഷീദ്, ടി.പി.എ.മജീദ്, സി.കെ. അബ്ദുറഹിമാന്, പി.ടി.എ ഭാരവാഹികളായ ഉസ്മാന് പി ചെമ്പ്ര, പി.എ.സുനില്‍കുമാര്‍, യഹ്യാഖാന്‍ എന്നിവര്‍ സംസാരിച്ചു.
സകൂള്‍ വികസന സമിതി ഭാരവാഹികളായി അഡ്വ. ഒ.കെ അഞ്ജു (ചെയര്‍പേഴ്സണ്‍ ), കെ.എം.അല്‍ഫോന്‍സ(ജന.കണ്‍വീനര്‍ ), പി.കെ. സത്യന് (ട്രഷറര്‍), കെ.പി.സൈദ്മുഹമ്മദ് (അലൂമ്നി ചെയര്മാന് ), പി.കെ.മുഹമ്മദ് ഹാജി (വൈസ് ചെയര്മാന്), ഒപി.ഉണ്ണി(കണ്‍വീനര്‍ ), പി.കെ. രാധാകൃഷ്ണന്(പ്രൊജക്ട് -ടെക്നിക്കല്‍ വിംഗ കണ്‍വീനര്‍ ), ഉസ്മാന് പി ചെമ്പ്ര (റിസോഴ്സ് -ഐ.ടി വിംഗ് കണ്‍വീനര്‍), എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."