'മുന്‍ഗണനാ ലിസ്റ്റില്‍നിന്ന് അനര്‍ഹര്‍ ഒഴിവാകണം'
കോഴിക്കോട്: പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയതില്‍ വ്യാജമായതോ, ശരിയല്ലാത്തതോ ആയ വിവരങ്ങള്‍ നല്കിയതു കാരണം മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ താലൂക്ക് സപ്ലൈ ഓഫിസിലോ സിറ്റി റേഷനിങ് ഓഫിസിലോ അറിയിച്ച് ലിസ്റ്റില്‍ നിന്ന് ഒഴിവാകണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, അധ്യാപകര്‍, ആദായ നികുതി ഒടുക്കുന്നവര്‍, സ്വന്തമായി ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, 25,000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലുചക്ര വാഹന ഉടമകള്‍ എന്നിവരാണ് അനര്‍ഹര്‍. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷവും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട് ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കെതിരേ 2013ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും 1955ലെ ഇ.സി ആക്ട് ഓര്‍ഡര്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."