HOME
DETAILS

ജനപിന്തുണ വീണ്ടെടുക്കണമെങ്കില്‍ കോണ്‍ഗ്രസ് താഴേത്തട്ടിലേക്ക് ഇറങ്ങണം: എ.കെ ആന്റണി

  
backup
October 25 2016 | 07:10 AM

%e0%b4%9c%e0%b4%a8%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae


കോഴിക്കോട്: കോണ്‍ഗ്രസിനു നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കണമെങ്കില്‍ ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകസമിതി അംഗവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എന്‍.പി മൊയ്തീന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ ഊര്‍ജത്തോടെ തിരിച്ചുവരാനും പുതിയ തലമുറയെ ആകര്‍ഷിക്കാനും താഴെത്തട്ടിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും ആന്റണി പറഞ്ഞു.
രാജ്യത്ത് കോണ്‍ഗ്രസ് അതിശക്തമായി ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റുവരും. ആരു വിചാരിച്ചാലും പാര്‍ട്ടിയെ ആറടി മണ്ണില്‍ കുഴിച്ചുമൂടാന്‍ സാധിക്കില്ല. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. ഒരേതരത്തില്‍ വസ്ത്രം ധരിപ്പിക്കാനും ഒരേ ആഹാരം കഴിപ്പിക്കാനും ശ്രമം നടത്തുന്ന ശക്തികള്‍ രാജ്യത്തിന്റെ പാരമ്പര്യത്തെപ്പറ്റി അറിവില്ലാത്തവരാണെന്ന് ഏകസിവില്‍കോഡിനെ പരാമര്‍ശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.   വിവിധ ഭാഷയും വേഷവും വര്‍ണവും വര്‍ഗവുമാണ് ഇന്ത്യയെ നിലനിര്‍ത്തുന്നത്. ഉത്തരേന്ത്യയില്‍ ശ്രമിക്കുന്നതുപോലെ കേരളത്തിലും ആര്‍.എസ്.എസ് വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകിയിരിക്കുകയാണ്. അത് മുളയ്ക്കാന്‍ അനുവദിക്കരുത്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശ്രമങ്ങള്‍ക്കൊപ്പം ചില ന്യൂനപക്ഷ സംഘടനകളും വര്‍ഗീയ ധ്രുവീകരണത്തിന് നീക്കം നടത്തുന്നുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും അതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
 അടിയുറച്ച മതവിശ്വാസിയും കറകളഞ്ഞ മതേതരവാദിയുമായിരുന്ന എന്‍.പി മൊയ്തീന്‍ എക്കാലത്തും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1958 മെയ്മാസം കുറവിലങ്ങാട് നടന്ന കെ.എസ്.യു ക്യാംപ് കാലം മുതല്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച മൊയ്തീനുമായുള്ള വ്യക്തിബന്ധവും ആന്റണി അനുസ്മരിച്ചു.
ഡി.സി.സി പ്രസിഡന്റ് കെ.സി അബു അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. കെ. ജയന്ത്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. വീരാന്‍കുട്ടി, പി.വി ഗംഗാധരന്‍, അഡ്വ. എം.ടി പത്മ, കെ. രാമചന്ദ്രന്‍, വി.ടി സുരേന്ദ്രന്‍, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, സത്യന്‍ കടിയങ്ങാട്, കെ.പി നിഷാദ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago