HOME
DETAILS
MAL
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാത്തത് അഴിമതി നടത്താന്‍: ബി.ജെ.പി
backup
October 25 2016 | 08:10 AM
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തത് അഴിമതി നടത്താനാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്. റേഷന്‍ അരി സ്തംഭനത്തിനെതിരെ ബി.ജെ.പി കാസര്‍കോട് താലൂക്ക് ഓഫസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷനായി. ബിജു എളക്കുഴി, ജനനി, എം. സജ്ജീവ ഷെട്ടി, പി.ആര് സുനില്‍, ജി. ചന്ദ്രന്, കെ.ടി പുരുഷോത്തമന് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."