ആശാപുരയ്‌ക്കെതിരായ പ്രതിഷേധമായി വിശദീകരണ യോഗം
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഖന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി ജനകീയ സമിതി വിളിച്ചു ചേര്‍ത്ത വിശദീകരണ യോഗത്തില്‍ ആശാപുരയ്‌ക്കെതിരേ പ്രതിഷേധമിരമ്പി. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോക്‌സൈറ്റ് ഖനത്തിനായി സര്‍ക്കാര്‍ തങ്ങള്‍ക്കു അനുമതിയും സ്ഥലവും നല്‍കിയെന്ന ആശാപുര സി.ഇ.ഒ സന്തോഷ്‌മേനോന്റെ പ്രസ്താവനയേയും അതേക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകളുടേയും പശ്ചാത്തലത്തിലാണു കടലാടിപ്പാറയില്‍ വിശദീകരണ യോഗം ചേര്‍ന്നത്.
യോഗത്തില്‍ സംസാരിച്ച മുഴുവന്‍ പേരുടെ വാക്കുകളിലും ആശാപുരയ്‌ക്കെതിരായ രോക്ഷം പ്രകടമായിരുന്നു.
കമ്പനിയെ പഞ്ചായത്തിന്റെ മണ്ണില്‍ കാലുകുത്താനുവദിക്കില്ലെന്ന തീരുമാനത്തോടെയാണു യോഗം പിരിഞ്ഞത്. പഞ്ചായത്തു പ്രസിഡന്റ് എ വിധുബാല അധ്യക്ഷനായി.
കടലാടിപ്പാറയിലെന്നല്ല പഞ്ചായത്തില്‍ ഒരിടത്തും ഖനം അനുവദിക്കില്ല. ഭരണസമിതി ജനങ്ങളുടെ കൂടെയാണ്. എല്ലാ ജനങ്ങളും ആശാപുരയ്‌ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പഞ്ചായത്തു പ്രസിഡന്റ് എ വിധുബാല പറഞ്ഞു. മെമ്പര്‍മാരായ വി ബാലകൃഷ്ണന്‍, കെ.പി ചിത്രലേഖ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.വി ഗോപകുമാര്‍, എം ശശിധരന്‍, എന്‍ പുഷ്പരാജന്‍, കെ ഭാസ്‌കരന്‍, എം ഷഫീഖ്, കടലാടിപ്പാറ സംരക്ഷണസമിതി ഭാരവാഹികളായ എന്‍ വിജയന്‍, ബാബുചേമ്പേന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."