സെക്രട്ടറിയെ മര്‍ദിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍
കല്‍പ്പറ്റ: കേണിച്ചിറ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വി.എസ് പങ്കജാക്ഷനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ വാദിയെ പ്രതിയാക്കി മീനങ്ങാടി പൊലിസ് നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഈ വിഷയത്തില്‍ പൊലിസ് നിരുത്തരവാദിത്വപരവും നിന്ദ്യവുമായ സമീപനമാണ് സ്വീകരിക്കുന്നത്. അക്രമികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് പങ്കജാക്ഷനെ പ്രതിയാക്കി ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. എന്നാല്‍ അക്രമികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകളോ സാമ്പത്തിക നേട്ടമോ ആണ് പൊലിസിന്റെ ഈ പ്രവര്‍ത്തിക്കു കാരണമെന്ന് സംശയമുണ്ട്. ഈ മാസം 28നുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ 29ന് റോഡുപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈ മാസം 16ന് രാത്രി ഒമ്പതു മണിയോടെയാണ് ചൂതുപാറ മാനികാവ് ക്ഷേത്രത്തിനു സമീപത്തുവെച്ച് പങ്കജാക്ഷനെ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ബത്തേരി- മാനന്തവാടി റൂട്ടിലെ സ്വകാര്യ ബസ് ലോബിക്കെതിരെ അസോസിയേഷന്‍ പ്രതികരിച്ചതിനാലാണ് സെക്രട്ടറിക്ക് മര്‍ദനമേറ്റത്. സ്വകാര്യ ബസുകള്‍ നിയമവിരുദ്ധമായി തോന്നും പോലെയാണ് ഇതുവഴി സര്‍വിസ് നടത്തിയിരുന്നത്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചപ്പോഴാണ് അസോസിയേഷന്‍ സ്വകാര്യ ബസ് ലോബിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്ഥിരമായി ഓടിക്കണമെന്നും അതിനു തടസം നില്‍ക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഇതില്‍ വൈരാഗ്യം പൂണ്ട് അവര്‍ തങ്ങളെ കയ്യേറ്റം ചെയ്യുമെന്നും കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുകയും, തങ്ങള്‍ക്കെതിരെ അസഭ്യം പറഞ്ഞ് ബത്തേരി ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു. പൊലിസ് സംരക്ഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 2 months agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 2 months agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 2 months agoതമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു
Kerala
• 2 months agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 2 months agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 2 months agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 2 months agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• 2 months agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• 2 months agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• 2 months agoസഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• 2 months ago'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 months agoമദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• 2 months agoഉലുവ ആരോഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ
Saudi-arabia
• 2 months agoപുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• 2 months agoഎസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• 2 months agoആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• 2 months ago'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും കാന്‍ഗോ