മാതൃഭാഷാവകാശ ജാഥക്ക് സ്വീകരണം നല്‍കി
കല്‍പ്പറ്റ: ജനാധിപത്യവും പൗരബോധവും ശക്തിപ്പെടണമെങ്കില്‍ മാതൃഭാഷയുടെ ശാക്തീകരണം അനിവാര്യമാണെന്ന് ഇന്ത്യന്‍ ഭാഷകളുട െദേശീയ ഐക്യവേദി ട്രഷററും എഴുത്തുകാരനുമായ ഡോ.പി പവിത്രന്‍ പറഞ്ഞു. ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന മാതൃഭാഷാവകാശ ജാഥക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, ഗോത്രഭാഷാ വിദഗ്ധ വി.എം സുമക്ക് ഫലവൃക്ഷ തൈ കൈമാറി ഉദ്ഘാടനം ചെയ്തു. പി.കെ ജയചന്ദ്രന്‍ അധ്യക്ഷനായി. മലയാള ഐക്യവേദി സംസ്ഥാന ട്രഷറര്‍ സി.ടി സലാഹുദ്ദീന്‍, സെക്രട്ടറി എം.വി പ്രദീപന്‍, സംസ്ഥാന കൗണ്‍സില്‍ ജോ. സെക്രട്ടറി പി.സി രാമന്‍കുട്ടി, കെ.കെ രാജേഷ്, എ.കെ ബാലഗോപാല്‍, വിനോദ് പുല്ലഞ്ചേരി, ബാവ കെ പാലുകുന്ന്, ഷാജി പുല്‍പള്ളി, പൂജ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കവിയരങ്ങില്‍ സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു. എം ശിവന്‍പിള്ള അധ്യക്ഷനായി. അതുല്‍ പൂതാടി, ടി.കെ ഹാരീസ്, അനില്‍ കുറ്റിച്ചിറ, ദാമോദരന്‍ ചീക്കല്ലൂര്‍, സോമനാഥന്‍ പുല്‍പള്ളി, രാജു ജോസഫ്, പി.സി മജീദ്, കെ.യു സുരേന്ദ്രന്‍, പ്രഭാകരന്‍ കല്‍പ്പറ്റ, എ.വി പീറ്റര്‍ തുടങ്ങിയവര്‍ കവിത അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."