പട്ടിക ജാതിക്കാര്‍ക്ക് ജോലി; എ.കെ ബാലന്റെ പ്രഖ്യാപനം മുഖ്യമന്ത്രി തള്ളി
തിരുവനന്തപുരം: അഭ്യസ്തവിദ്യരായ പട്ടികജാതി/വര്‍ഗത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന മന്ത്രി എ.കെ ബാലന്റെ പ്രഖ്യാപനം മുഖ്യമന്ത്രി തള്ളി. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ മറുപടിയായാണ് അഭ്യസ്തവിദ്യരായവര്‍ക്ക് പി.എസ്.സി മുഖേന നിയമനം നല്‍കുമെന്ന് എ.കെ ബാലന്‍ പറഞ്ഞ്. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ഇത് തള്ളുകയായിരുന്നു.
ബിരുദധാരികളും പ്രൊഫഷണല്‍ യോഗ്യതയുള്ളവരുമായ പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും ജോലി നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി വയനാട് ജില്ലയില്‍ നിന്നുള്ളവരെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഇവരുടെ നിയമനം റഗുലേറ്റ് ചെയ്യാന്‍ പി.എസ്.സിയോട് പറയുമെന്നും പറഞ്ഞു.
ഇതിനു പിന്നാലെ മുഖ്യമന്ത്രി മന്ത്രിയുടെ പ്രഖ്യാപനം തള്ളിയത്. കേരളത്തില്‍ നിയമനത്തിനായി ഒരു വ്യവസ്ഥയുണ്ട്. അത് മറികടന്ന് ഒരു വകുപ്പിനും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടുകൂടി ആദ്യ പ്രസ്താവനയില്‍നിന്ന് മന്ത്രി എ.കെ ബാലന്‍ പിന്‍വാങ്ങി. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."