ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും: വി.എസ്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദന്‍. യു.ഡി.എഫിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് നല്ല എതിര്‍പ്പുണ്ട്.വിലക്കയറ്റം, അഴിമതി, സ്ത്രീകളോടുള്ള പെരുമാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം നേരിട്ട തിരിച്ചടി മൂലം ജനങ്ങള്‍ക്കു യുഡിഎഫിനോടുള്ള പ്രതീക്ഷ അറ്റുപോയിരിക്കുകയാണ്. ഇതിന്റെയെല്ലാം നേട്ടം ഇടതുപക്ഷത്തിനാണു കിട്ടിയിരിക്കുന്നത്. ഒരു കഷണം പോലും ബിജെപിക്കു കിട്ടില്ല. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വിഎസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്കു നേട്ടമാവുമോയെന്നു ചോദിച്ചപ്പോള്‍ ബഡായി അല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു ബാക്കിയില്ല എന്നായിരുന്നു വിഎസിന്റെ മറുപടി. കുത്തകകളെ നശിപ്പിക്കുന്നതിന് വേണ്ടി മോദി ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. കള്ളപ്പണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവന്‍ കുത്തകകളുടെയും സ്വത്ത് പിടിച്ചെടുത്തിട്ട് അത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന ബഡായി പ്രസ്താവന അദ്ദേഹം നടത്തി. ഈ ലക്ഷപ്രഭുക്കളും കോടിശ്വരന്‍മാരും ശതകോടീശ്വരന്‍മാരും നമ്മളുടെ ഇടയില്‍ തന്നെയുണ്ടെന്ന് മോദിയുടെ അനുയായികള്‍ പറഞ്ഞു. അതോടെ മോദി പ്രസ്താവന വിഴുങ്ങി. അങ്ങനെയുള്ള ആളാണ് മോദിയെന്നും വി.എസ് ചൂണ്ടിക്കാട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."