കൊലക്കേസ് പ്രതിയുടെ ചിത്രം പുറത്തുവിട്ട പൊലിസുകാരനെ അറസ്റ്റ് ചെയ്തു
ജിദ്ദ: മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച് പുറത്തുവിട്ട പൊലിസുകാരനെ അറസ്റ്റ് ചെയ്തു.
സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ തായിഫിലാണ് സംഭവം.
മയക്കുമരുന്ന് അടിമയും മാനസികരോഗിയുമായ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ലൊക്കപ്പിലടച്ച സ്റ്റേഷനിലെ പൊലിസുകാരില്‍ ഒരാള്‍ പ്രതിയുടെ ഫോട്ടോ സ്നാപ് വഴി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് തായിഫ് പൊലിസ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ഹാരിസി അന്വേഷണത്തിന് ഉത്തരവിട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരനായ പൊലിസുകാരനെ അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിച്ച ഇയാള്‍ക്കെതിരെ സൈബര്‍ ക്രൈം നിയമം അനുസരിച്ചാണ് കേസ്.
സമാനമായി രീതിയില്‍ റിയാദില്‍നിന്നു മറ്റൊരു കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലക്കേസ് പ്രതിയെ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തുവിട്ടതിന് മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും കഴിഞ്ഞ ദിവസങ്ങളില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."