ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ അക്കോര്‍ഡ് ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയിലേക്ക്
കൊച്ചി : ഇന്ത്യയിലെ മുന്‍നിര പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഏറ്റവും പുതിയ മോഡലായ ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് വിപണിയിലിറക്കുന്നു.
പരമാവധി 215 പിഎസ് ഔട്ട്പുട്ടും 23.1 കി.മി/ലി. ഇന്ധനക്ഷമതയുമടക്കം മികച്ച നിലവാരവും കരുത്തുറ്റ പ്രകടനവുമായിരിക്കും ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് കാഴ്ചവയ്ക്കുക. നൂതന സാങ്കേതിക വിദ്യയും സങ്കീര്‍ണമായ സംവിധാനങ്ങളും ഹൈബ്രിഡ് മോഡല്‍ വിഭാഗത്തിലെ മികച്ച ഇന്ധന ക്ഷമതയും സവിശേഷമായ രൂപഭംഗിയും പുതിയ ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡിനെ വേറിട്ടുനിര്‍ത്തുന്നു.
ഹോണ്ട അക്കോര്‍ഡില്‍ രണ്ട് മോട്ടോര്‍ ഹൈബ്രിഡ് സംവിധാനമാണുള്ളത്. സ്‌പോര്‍ട്ട് ഹൈബ്രിഡ് ഇന്റലിജന്റ് മള്‍ട്ടി മോഡ് ഡ്രൈവും (ഐ-എംഎംഡി) മികച്ച പ്രവര്‍ത്തനമികവുള്ള 2.0 ലിറ്റര്‍ ഐ-വിടെക്ക് ആറ്റ്കിന്‍സണ്‍ സൈക്ലിക്ക് എന്‍ജിനും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഹോണ്ടയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ഉല്‍പ്പന്നവും പരിചയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് വിപണിയിലിറക്കിയിരിക്കുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ യോച്ചിറോ യൂനോ പറഞ്ഞു.
സ്‌പോര്‍ട്ട് ഹൈബ്രിഡ് മള്‍ട്ടി മോഡ് ഡ്രൈവി (ഐ-എംഎംഡി) ല്‍ 2 ലിറ്റര്‍, 16 വാല്‍വ്, ആറ്റ്കിന്‍സണ്‍ സൈക്കിള്‍ ഡബിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റ് (ഡിഒഎച്‌സി) ഐ- വിടെക്ക് 4 സിലിണ്ടര്‍ എന്നിവയോടൊപ്പം രണ്ടു കരുത്തുറ്റ ഇലക്ട്രിക്ക് മോട്ടോറുകളും ഇ-സിവിടി ട്രാന്‍സ്മിഷന്‍, ഹൈ പവര്‍ ഔട്ട്പുട്ട് ഡെന്‍സിറ്റിയുള്ള കണ്‍ട്രോള്‍ യൂണിറ്റ്, കോംപാക്ട് ആന്‍ഡ് ലൈറ്റ് 1.3 കിലോവാട്ട്-അവര്‍ ലിഥിയം അയണ്‍ ബാറ്ററിയും എന്നിവയും മികച്ച പുനരുജ്ജീവന ശേഷിയുള്ള ഇലക്ട്രിക്ക് സെര്‍വോ ബ്രേക്കുകളും പുതിയ അക്കോര്‍ഡ് ഹൈബ്രിഡിന്റെ സവിശേഷതകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."