ഹവാല പണമിടപാട്: സഊദി പൗരനടക്കം നാലുപേര്‍ പിടിയില്‍
റിയാദ്: രാജ്യത്ത് നിന്ന് വന്‍തോതില്‍ പണം ഇന്ത്യയിലെത്തിച്ച് ബംഗ്ലാദേശിലേക്ക് കടത്തുന്ന ഹവാല പണമിടപാട് സംഘത്തിലെ നാലു പേര്‍ സഊദി പൊലിസ് പിടിയില്‍. ഒരു സഊദി പൗരനും മൂന്നു ബംഗ്ലാദേശ് പൗരന്മാരുമടക്കം നാലു പേരെയാണ് സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്. അബഹ എയര്‍പോര്‍ട്ട് വഴി 20 ലക്ഷം റിയാല്‍ കടത്തുന്നതിനിടെ ബംഗ്ലാദേശ് പൗരന്റെ അറസ്റ്റാണ് മറ്റുള്ളവരെ പിടികൂടുന്നതിലേക്ക് നയിച്ചത്.
എയര്‍പോര്‍ട്ട് വഴി ദുബൈയിലേക്ക് കടത്താന്‍ 20,93,500 റിയാലുമായാണ് ബംഗ്ലാദേശ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയത്. സംശയം തോന്നി കസ്റ്റംസ് വിഭാഗം നടത്തിയ വിശദ പരിശോധനയില്‍ 1,49,000 റിയാല്‍ ഇയാളുടെ ഹാന്‍ഡ് ബാഗിലും, കാലുകളില്‍ കെട്ടിവച്ച നിലയില്‍ 14,70,000 റിയാലും, രണ്ടു ലഗേജുകളിലായി 4,74,500 റിയാലും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മറ്റു രണ്ടു ബംഗ്ലാദേശ് പൗരന്മാരെയും സ്‌പോണ്‍സറായ സഊദി പൗരനെയും പിടികൂടുകയായിരുന്നു. ദുബൈയിലേക്ക് കടത്തുന്ന പണം അവിടെ നിന്നും ഇന്ത്യയിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും എത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. കഴിഞ്ഞ എട്ടു മാസത്തിനിടെ 32 തവണയാണ് ആദ്യം പിടിക്കപ്പെട്ട പ്രതി ദുബൈയിലേക്ക് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇതിനായി മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയും സ്‌പോണ്‍സര്‍ ഇയാള്‍ക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം കുഴല്‍പ്പണ ഇടപാടിനെ തുടര്‍ന്ന് സഊദിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേര്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിരുന്നു. 14 ബില്യണ്‍ റിയാലിന്റെ കുഴല്‍പ്പണ ഇടപാടു കേസിലാണ് ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലിസ് വലയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."