HOME
DETAILS

ഏക സിവില്‍കോഡ്; അഭിപ്രായ സമന്വയം വേണം: എ.കെ.ആന്റണി

  
backup
October 25 2016 | 19:10 PM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af

തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ആശങ്ക ഉള്ളവരുമായി അഭിപ്രായസമന്വയം ഉണ്ടാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. മോഡിയും അമിത്ഷായും മുത്വലാഖിനെക്കുറിച്ച് പറയുമ്പോള്‍ ആശങ്ക വര്‍ധിക്കുന്നു. ഇതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉണ്ട്. അതില്‍ ചര്‍ച്ച ചെയ്ത് ഒരു ധാരണയില്‍ എത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഉന്നത സിവില്‍ സര്‍വീസ്  ഉദ്യോഗസ്ഥ തലപ്പത്ത് ചേരിതിരിവ് രൂക്ഷമാണ്. ഇത് വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഭരണ സ്തംഭനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  
ഫോണ്‍ ചോര്‍ത്തുന്നതിനെ  അനുകൂലിക്കുന്നില്ല. നടപടി ക്രമങ്ങള്‍ പാലിക്കാത്ത ഫോണ്‍ ചോര്‍ത്തല്‍ കുറ്റകരമാണ്.കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തുണ്ടാകുന്ന സംഘര്‍ഷം അമര്‍ച്ച ചെയ്യണം. അക്രമം നടത്തുന്നത് ആരായാലും അവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. സി.പി.എമ്മിനും  ബി.ജെ.പിയ്ക്കും ധിക്കാരവും അധികാര ഗര്‍വുമാണ്. അതിനെ പോലീസ് ഭയപ്പെടുന്നുവെന്നും ആന്റണി ആരോപിച്ചു.
പാര്‍ട്ടി വളര്‍ത്താന്‍ രക്തം വേണ്ടെന്ന്  സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും ഭരണ നേതൃത്വം തീരുമാനിക്കണം.രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് ഇരുപാര്‍ട്ടികളുടേയും ബഹുജന അടിത്തറ വളര്‍ത്തുന്നതിന് വേണ്ടിയാണ്.നഷ്ടം സംഭവിക്കുന്നത് പ്രവര്‍ത്തകന്റെ കുടുംബത്തിനാണ്. ഇതാണ് ഈ പാര്‍ട്ടികളുടെ രാഷ്ട്രീയ ലാഭം.ഇത് ആത്മഹത്യാപരമായ ധാരണയാണ്. ഇരുകൂട്ടരും അക്രമത്തിനായി ഊരിയ വാള്‍ ഉറയിലിടണമെന്നും ആന്റണി ആവശ്യപ്പെട്ടു.  യുവാക്കള്‍ നേതൃനിരയില്‍ വരുന്നത് പാര്‍ട്ടിക്ക് നല്ലതാണ്. പാര്‍ട്ടി ചരിത്രം അതാണ്. ഡി.സി.സി. അധ്യക്ഷന്‍മാരുടെ ലിസ്റ്റ് നംവമ്പറില്‍ പ്രസിദ്ധീകരിക്കും. മികച്ച നയപരിപാടികള്‍ക്ക് രൂപം നല്‍കി അകന്നുപോയവരെ മടക്കി കൊണ്ടുവരികയും ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും വേണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള കോടതിവിധി  ഉണ്ടായ സാഹചര്യം ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആന്റണി ചൂണ്ടിക്കാട്ടി. കേസ് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  18 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  18 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  18 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  18 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  18 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  18 days ago