എല്‍.എല്‍.ബി : പ്രായപരിധി കോടതി സ്റ്റേ ചെയ്തു
കൊച്ചി: എല്‍. എല്‍. ബി പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചവത്സര എല്‍.എല്‍.ബിക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 20 വയസും ത്രിവത്സര എല്‍.എല്‍.ബിക്കുള്ള ഉയര്‍ന്ന പ്രായപരിധി 30 വയസുമായി നിശ്ചയിച്ചതിനെതിരേ എറണാകുളം എളമക്കര സ്വദേശി ഗണേഷ് ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഒരു കൂട്ടം ഹരജികളിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
പഞ്ചവത്സര എല്‍.എല്‍.ബി പ്രവേശനത്തിനായി എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ ഗണേഷ് ഭട്ട് 107 ാം റാങ്ക് നേടിയിരുന്നു. ഇതേപോലെ ഹരജിക്കാരില്‍ പലരും മികച്ച റാങ്ക് നേടി പ്രവേശനം ഉറപ്പാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 17 ന് പഞ്ചവത്സര എല്‍.എല്‍.ബി പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 20 വയസാക്കി ബാര്‍ കൗണ്‍സില്‍ സര്‍ക്കുലര്‍ ഇറക്കി. ഇതോടെ ഹരജിക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."