HOME
DETAILS

പക്ഷിപ്പനി: താറാവുകളുടെ കൂട്ടക്കുരുതിക്ക് 20 സംഘം ദ്രുതകര്‍മ സേനയെ വിന്യസിച്ചു

  
backup
October 25 2016 | 19:10 PM

%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b1%e0%b4%be%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ തീരുമാനം. കുട്ടനാടന്‍ മേഖലയിലെ താറാവുകളില്‍ എച്ച്5 എന്‍8 വൈറസ്ബാധ സ്ഥിരീകരിച്ചതോടെയാണ് രോഗം ബാധിച്ചവയെ കൊല്ലാന്‍ തീരുമാനിച്ചത്.
ജില്ലാ കലക്്ടര്‍ വീണ എന്‍. മാധവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രോഗം എത്തിയത് ദേശാടന പക്ഷികള്‍ വഴിയാണെന്നാണ് പ്രാഥമിക നിഗമനം.

10 ദിവസത്തേക്ക് താറാവ് കടത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗബാധിത താറാവുകളെ തരംതിരിച്ച് നശിപ്പിക്കുന്നതിനായി  20 സംഘം ദ്രുതകര്‍മ സേനയെ നിയോഗിച്ചിട്ടുണ്ട്. നാലു ദിവസത്തിനകം ദ്രുതകര്‍മസേനയുടെ  പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
രണ്ട് വെറ്ററിനറി സര്‍ജന്മാര്‍, രണ്ട് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ടു തൊഴിലാളികള്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, ഒരു പഞ്ചായത്തംഗം, രണ്ടു വീതം റവന്യു- പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ടതാണ് ദ്രുതകര്‍മസേന.
2014 ല്‍ കണ്ടെത്തിയ പക്ഷിപ്പനി ബാധയെപ്പോലെ ഭീതിജനകമായ സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അന്ന് രണ്ടു ലക്ഷത്തിലേറെ താറാവുകളെയാണ് കൊന്നൊടുക്കിയത്. എച്ച്5 എന്‍8 വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്ന് മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി പറഞ്ഞു. സൈബീരിയയില്‍ നിന്നും പാകിസ്താനിലേക്കും ഡല്‍ഹിയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും രോഗബാധ എത്തിയതായിരിക്കാനാണ് സാധ്യത.

ദ്രുതകര്‍മ സേനയുടെതുള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി  ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി ഗോപകുമാറിനെ നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. കുട്ടനാടന്‍ മേഖലയിലെ തകഴി, രാമങ്കരി, പാണ്ടി, കൈനടി  പഞ്ചായത്തുകളില്‍ ആണ് രോഗബാധ കണ്ടെത്തിയത്. പള്ളിപ്പാടു നിന്നുള്ള സാമ്പിളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

ആരോഗ്യമുള്ള താറാവിന്റെ മുട്ടയും മാംസവും ഭക്ഷിക്കുന്നതിന് കുഴപ്പമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ താറാവ് വില്‍പ്പനകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ മറ്റിടങ്ങളില്‍ നിന്നുള്ള താറാവുകളെ ഇറക്കാന്‍ അനുവദിക്കില്ല. രാത്രികാല പട്രോളിങ് ശക്തമാക്കും.
ഏതെങ്കിലും വീടുകളില്‍ രോഗലക്ഷണമുള്ള താറാവിനെ കണ്ടെത്തിയാല്‍ ഉടന്‍ വെറ്ററിനറി സര്‍ജനെ അറിയിക്കണം. രോഗബാധയുള്ള പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഉണ്ടാകും. ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. താറാവുകളുടെ കണ്ണിന് നീലിമനിറം കാണുന്നതാണ് പ്രത്യക്ഷ ലക്ഷണം.

തുടര്‍ന്ന് തലച്ചോറിനെ ബാധിക്കുന്ന വൈറസ് നാഡി വ്യൂഹത്തെ ബാധിച്ച് ഹൃദയാഘാതം മൂലം താറാവുകള്‍ ചാവും. താറാവുകളില്‍ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ നൂറുകണക്കിന് താറാവു കര്‍ഷകരാണ് ദുരിതത്തിലായത്.
അതേസമയം, പക്ഷിപ്പനിയെത്തുടര്‍ന്ന് കോട്ടയത്ത് 600 ഓളം താറാവുകള്‍ ചത്തു. കോട്ടയം- ആലപ്പുഴ അതിര്‍ത്തി പ്രദേശമായ നീലംപേരൂരിലാണ് താറാവുകള്‍ ചത്തത്്.

ആറായിരത്തിലധികം താറാവുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്്്. ഹരിപ്പാടു നിന്നെത്തിച്ച താറാവുകള്‍ക്കാണ് രോഗബാധ.  നാല്‍പ്പത്തിയഞ്ചുദിവസം മുന്‍പാണ് ഹരിപ്പാട്ടുനിന്നും താറാവിനെ നീലംപേരൂരില്‍ എത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  44 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago