HOME
DETAILS

എയര്‍ഇന്ത്യയില്‍ 300 കാബിന്‍ ക്രൂ

  
backup
October 25 2016 | 19:10 PM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-300-%e0%b4%95%e0%b4%be%e0%b4%ac%e0%b4%bf%e0%b4%a8

എയര്‍ ഇന്ത്യയില്‍ ട്രെയിനി കാബിന്‍ ക്രൂ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 300 പേരെയാണ് നിയമിക്കുന്നത്. പുരുഷന്മാര്‍ (ജനറല്‍ 36, ഒ.ബി.സി 20, എസ്.സി 14, എസ്.ടി 05), സ്ത്രീകള്‍ (ജനറല്‍ 107, ഒ.ബി.സി 63, എസ്.സി 39, എസ്.ടി 16) എന്നിങ്ങനെയാണ് ഒഴിവുകള്‍. കോഴിക്കോട്, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും നിയമനം.

അപേക്ഷകര്‍ അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ്ടു വിജയിച്ചവരായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നു ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ ബിരുദം, ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാന്‍ കഴിയണം. അവിവാഹിതരായ 18നും 27നുമിടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒ.ബി.സിക്കു മൂന്നു വര്‍ഷവും എസ്.സി, എസ്.ടിക്ക് അഞ്ചു വര്‍ഷവും പ്രായപരിധിയില്‍ ഇളവുലഭിക്കും.

2016 ഒക്ടോബര്‍ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. സ്ത്രീകള്‍ക്ക് 160 സെന്റീമീറ്ററും പുരുഷന്മാര്‍ക്ക് 172 സെന്റീമീറ്ററും ഉയരം വേണം. ഗ്രൂപ് ചര്‍ച്ച, പേഴ്‌സണാലിറ്റി അസസ്‌മെന്റ് ടെസ്റ്റ് എന്നിവയിലൂടെയാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എഴുത്തുപരീക്ഷയുണ്ടായിരിക്കും.

www.airindia.in എന്ന വെബ്‌സൈറ്റില്‍ ഇമൃലലൃ ലിങ്കില്‍ പ്രവേശിച്ചിച്ചാണ് അപേക്ഷിക്കേണ്ടത്.
10 കെ.ബി35 കെ.ബി ജെ.പി.ജി ഫോര്‍മാറ്റ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ചെന്നൈയില്‍ മാറാന്‍ പറ്റുന്ന തരത്തില്‍ എയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന വിലാസത്തില്‍ 1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (പേഴ്‌സണല്‍ അസസ്‌മെന്റ് ടെസ്റ്റിന് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഹാജരാക്കണം), എസ്.സി, എസ്.ടി, ഒ.ബി.സി ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: നവംബര്‍ 08.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago