പ്രമുഖ കാര്‍ കമ്പനികളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്
തൃശൂര്‍: ഇടവേളക്ക് ശേഷം വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെവര്‍ലെ കാര്‍ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് വ്യാപകമാവുന്നത്. ഇരയാകുന്നവര്‍ നാണക്കേട് ഓര്‍ത്ത് പുറത്ത് പറയുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കമ്പനിയുടെ പേരില്‍ നിരവധി മെസേജുകളാണ് ലഭിച്ചത്. തൃശൂര്‍ ദേശമംഗലം പള്ളം സ്വദേശികളായ രണ്ടുപേര്‍ക്കും മെസേജ് ലഭിച്ചു. 10300 രൂപ സംഘത്തിന്റെ അക്കൗണ്ടിലിടാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആദ്യം 7859860039, 88882161579 എന്ന മൊബൈല്‍ നമ്പറുകളില്‍ നിന്ന് കമ്പനിയുടെ പേരിലെ ഒരു കോടി രൂപയുടെ സമ്മാനത്തിന് നിങ്ങളെ തെരഞ്ഞടുത്തിരിക്കുന്നു എന്ന രീതിയില്‍ ടെക്സ്റ്റ് മെസേജുകളെത്തി. അവര്‍ തരുന്ന ഇമെയില്‍ വിലാസത്തിലേക്ക് വിലാസം അയച്ച് കൊടുക്കാന്‍ നിര്‍ദേശിക്കും. കമ്പനികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളും, പാസ്‌പോര്‍ട്ട്, യു.കെ ഐഡി കാര്‍ഡ് തുടങ്ങിയ രേഖകളും തിരിച്ച് അയച്ച് തരും. തട്ടിപ്പിനിരയാകുന്നവരില്‍ വിശ്വസ്തത വരുത്താന്‍ വേണ്ടിയാണിത്. എന്നാല്‍ കേരളത്തിലെ കമ്പനി ബ്രാഞ്ച് മാനേജര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ ഈ ഓണ്‍ലൈന്‍ അഡ്രസ്സുമായി ഒരു ബന്ധമില്ലെന്നും സംഭവത്തിന് പിന്നില്‍ തട്ടിപ്പാണന്നുമാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."