പ്രകോപനമുണ്ടാക്കി സംഘര്‍ഷത്തിനു ശ്രമം: തരുവണക്കെതിരെ പ്രതിഷേധം വ്യാപകം
കെ.സി അഷ്‌റഫ് കുറ്റൂര്‍
ഒരു വിഭാഗത്തോടുള്ള കറയില്ലാ വിദ്വേഷ്യത്തിന് ഒരു മൂര്‍ത്തീരൂപമുണ്ടെങ്കില്‍ അത് നവജമാഅത്ത് വക്താവ് തരുവണയാവും. ഒരു ജനതയുടെ ഉയിര്‍പ്പിനും ഉണര്‍വ്വിനും വര്‍ഷങ്ങളോളം കാവലിരുന്ന മുസ്ലിംലീഗിനെ ഫാസിസത്തോട് ഉപമിക്കുവാന്‍ മാത്രം ധൈര്യപ്പെടുന്നിടത്തേക്ക് വളര്‍ന്നിരിക്കുന്നു കാന്തപുരനിസത്തിന്റെ ഈ അടിമയെന്ന് പറയേണ്ടി വന്നതില്‍ ദുഖമുണ്ട്.
സംഘപരിവാര്‍ ശക്തികള്‍ പോലും ലീഗിനെതിരെ ഉറക്കില്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഹരിത രാഷട്രീയത്തിന്റെ ഉന്മൂലന പദ്ധതി എന്ന ശീര്‍ഷകത്തില്‍ എഴുതിയ മുഖലേഖനത്തില്‍ പുള്ളി ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ സംഘപരിവാര്‍ നേതൃത്വത്തിലുള്ള നശീകരണ പ്രവണതയെ ഫാസിസം എന്ന് വിശേഷിപ്പിക്കാനാവുമോ എന്ന വിഷയത്തില്‍ മാര്‍കിസ്റ്റ് സൈദ്ധാന്തികര്‍ക്കിടയില്‍ പോലും അഭിപ്രായ ഭിന്നത നിലനില്‍ക്കുമ്പോഴാണ് ശങ്കയേതുമില്ലാതെ ഈ മുടി ചിന്തകന്‍ ഖാഇദേമില്ലത്തും സിഎച്ചും ശിഹാബ് തങ്ങളും നേതൃത്വം നല്‍കിയ മുസ്ലിംലീഗിനെ നിസങ്കോചം ഫാസിസമായി സിദ്ധാന്തിച്ചത്.
പിതാവിനെ കൊന്നതിനുള്ള പ്രതികാരമെന്നോണം അദ്ദേഹത്തിന്റെ മക്കള്‍ പിതവിന്റെ ഘാതകരുമായുള്ള അസ്വാരസത്തെ തുടര്‍ന്ന കൊലപാതികികളില്‍ രണ്ട് പേര്‍ വധിക്കപ്പെടാനിടയായ തികച്ചും പ്രാദേശികവും കുടുംബപരവുമായ ഒരു സംഭവത്തെ മറയാക്കിയാണ് സേവനപരതയുടെയും സാമൂഹികല്‍കര്‍ഷത്തിന്റെയും പതിറ്റാണ്ടുകളുടെ അനുഭവകഥയുള്ള മുസ്ലിംലീഗിനെ ഫാസിസത്തോട് ചേര്‍ക്കുവാന്‍ പുള്ളിയെ പ്രേരിപ്പിച്ചത്, അതിലുപരി ശൈഖുനയുടെ പ്രവചനം പുലരാതിരിക്കുമോയെന്ന ഉളളാളുള്ള ഭയവും പുള്ളിയുടെ ഈ ലേഖനത്തിന്റെ പിന്നിലുണ്ടാവും.
പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശവും ചോദ്യം ചെയ്യലും കഴിഞ്ഞ് എംഎസ്എഫ് പ്രവര്‍ത്തകന്‍ ഷുക്കൂറിന് വെട്ടിക്കന്നതുമായോ ടിപിയെ അമ്പത്തിയൊന്ന് വെട്ടിയതുമായോ അശേഷം ബന്ധമില്ലാത്തതാണ് കല്ലാംങ്കുഴിയിലെ പ്രാദേശിക വിഷയത്തിനെന്ന് സാരം. ലീഗിനെ ഫാസിസത്തോടുപമിക്കുവാന്‍ ലേഖകന്റെ വകയുള്ള മാനദണ്ഡമാണ് അതി വിചിത്രം. കേസിലെ പ്രതികളെല്ലാം മുസ്ലിംലീഗിലെയും പോഷക ഘടകങ്ങളിലെയും അംഗങ്ങളാണ്.
പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവരും പ്രതിപട്ടികയിലുണ്ട്. പ്രതിപട്ടികയില്‍ ഉള്ളവരുടെ പാര്‍ട്ടി മെംബര്‍ഷിപ്പ് മാത്രം പരിഗണിച്ച് പ്രസ്തുത പാര്‍ട്ടിക്ക് ഫാസിസ്റ്റ് പട്ടം നല്‍കാമെങ്കില്‍ ഫാസിസ്റ്റ് പട്ടികയിലേക്ക് ഇനിയും ഒത്തിരി പേരെ ചേര്‍ത്തുവെക്കാം.
ചേകന്നൂര്‍ വധക്കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന രാജ്യത്തെ ഉന്നത അന്വേഷണ വിഭാഗമായ സിബിഐ പോലും ചോദ്യം ചെയ്ത സുന്നി നേതാവിനെയും അദ്ദേഹത്തിന്റെ നവജമാഅത്തിനും ഫാസിസ്റ്റ് പട്ടം ചേരേണ്ടതല്ലെ. ബലിപെരുന്നാള്‍ ദിനത്തില്‍ വയനാട് ജില്ലയിലെ വാരാമ്പറ്റയില്‍ ഉരുവിന് പകരം അത്തിലന്‍ അബ്ദുല്ലയെന്ന ചെറുപ്പക്കാരനെ ക്രൂരമായി അരും കൊല ചെയ്തവര്‍ക്കും ഉണ്ടായിരുന്നത് എസ്എസ്എഫ് മെംബര്‍ഷിപ്പായിരുന്നുവല്ലോ.
സുന്നി ടൈഗര്‍ ഫോഴ്‌സുണ്ടാക്കി നിരവധി മുസ്ലിം, അമുസ്ലിം യുവാക്കളെ കൊല്ലാകൊല ചെയ്തവരുടെയും കയ്യില്‍ ഉസ്താദ് വകയുള്ള മെംബര്‍ഷിപ്പായിരുന്നില്ലെ. അപ്പൊ ഈ ഫാസിസ്റ്റ് കോട്ട ആദ്യം ചേരുക തരുവണയുടെ പാര്‍ട്ടിക്കല്ലെ. ഐക്യത്തോടെയും സൗഹൃദത്തോടെയും നിലനിന്നിരുന്ന മുസ്ലിം മഹല്ലുകളില്‍ അനൈക്യത്തിന്റെ വിത്ത് പാകി, പള്ളികളില്‍ കത്തിക്കുത്തും മദ്രസകളില്‍ ഇടച്ചുമരും ഒരേ വീട്ടില്‍ രണ്ട് അടുക്കള പോലും ഉയരുന്നിടത്തേക്ക് കേരളീയ മുസ്ലിം സാമൂഹികാന്തരീക്ഷത്തെ പറിച്ച് നട്ടത് ഉസ്താദ് ചിദ്രതയുടെ വഴി തേടി പോയതിന് ശേഷമല്ലേ. അപ്പൊ ഇതെല്ലെ യഥാര്‍ഥ ഫാസിസം.
കാവിയായാലും ചുവപ്പായാലും പച്ചയായാലും ഫാസിസം ഫാസിസം തന്നെയല്ലെ, നിങ്ങളുടെ ഭാഷയിലെ ഹരിത ഫാസിസത്തെ പ്രതിരോധിക്കുവാന്‍ എങ്ങനെ ചുവപ്പ് ഫാസിസത്തെ പുല്‍കാനാവും. രണ്ടും ഫാസിസമല്ലെ.
ടിപിയുടെ മുഖത്തേറ്റ അമ്പത്തിയൊന്ന് വെട്ടുകള്‍ സുന്നിസവും കല്ലാംങ്കുഴിയിലേത് ഫാസിസവുമാവുന്നതിലെ മാപിന് ഏതാണ് ഭുജി. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം പൊട്ടിയൊലിക്കാവാനുള്ളതാണോ ഫാസിസ്റ്റ് വിരോധം.
ലീഗ് നേതാക്കളെ കൈതപ്പൊഴിലെ നോളജ്‌സിറ്റിയിലേക്ക് ആനയിച്ചപ്പോഴും സ്വന്തം സമ്മേളന വേദികളില്‍ മുഖ്യപ്രഭാഷകന്റെ റോള് നല്‍കിയപ്പോഴും ഈ ഹരിത ഫാസിസത്തെ മറന്നുവോ. നൂറ്റി നാല്‍പത് മണ്ഡലങ്ങളുള്ള കേരളത്തിലെ അഴീക്കോടും മണ്ണാര്‍ക്കാടും മാത്രം ലീഗ് ഫാസിസവും മറ്റിവിടങ്ങളില്‍ മൗനവുമാവുന്നതില്‍ വിചിത്രമില്ലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."