HOME
DETAILS

നല്‍കാത്ത ഭക്ഷണത്തിന് ഇല്ലാത്ത ഹോട്ടലിന്റെ ബില്ല്

  
backup
October 25 2016 | 19:10 PM

%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%b2




തേഞ്ഞിപ്പലം:  വനിതകള്‍ക്ക് വസ്ത്ര നിര്‍മാണത്തിലും ഫാഷന്‍ ഡിസൈനിംഗിലും പരിശീലനം നല്‍കുന്ന പദ്ധതിയില്‍ പങ്കെടുത്ത പഠിതാക്കള്‍ക്കു നല്‍കാത്ത ഭക്ഷണത്തിന് ഇല്ലാത്ത ഹോട്ടലിന്റെ വ്യാജ ബില്‍ നല്‍കി പണം അപഹരിച്ചതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി. പഠിതാക്കള്‍ക്കു മൂന്നു നേരം ഭക്ഷണം നല്‍കിയെന്നു കാണിച്ചു തേഞ്ഞിപ്പലത്തെ ഒരു സ്ഥാപനത്തിന്റെ ബില്ലാണ് ഓഡിറ്റിംഗിന് നല്‍കിയിരിക്കുന്നത്.
എന്നാല്‍ അങ്ങനെ ഒരു സ്ഥാപനം തേഞ്ഞിപ്പലത്തില്ല. ഇക്കാര്യം നിലവിലെ പഞ്ചായത്ത് സെക്രട്ടറി തന്നെ ഓഡിറ്റ് വിഭാഗത്തെ അറിയിച്ചിരുന്നു. പഠിതാക്കള്‍ക്കു ഭക്ഷണം നല്‍കുന്നതും പതിവില്ല. ഈ സാഹചര്യത്തിലാണ് നല്‍കാത്ത ഭക്ഷണത്തിന് ഇല്ലാത്ത ഹോട്ടലിന്റെ ബില്‍ നല്‍കിയത്. ഈ പദ്ധതിയില്‍ ഓഡിറ്റ് വിഭാഗം അംഗീകരിക്കാത്ത ചെലവുകള്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago