ശരീഅത്ത് സംരക്ഷണ റാലി: മഹല്ല് തലങ്ങളില്‍ ബോധവല്‍ക്കരണം
മലപ്പുറം: സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ നാലിനു മലപ്പുറത്തു നടത്തുന്ന ശരീഅത്ത് സംരക്ഷണ റാലിയോടനുബന്ധിച്ചു സുന്നി മഹല്ല് ഫെഡറേഷന് മഹല്ല് തല ബോധവല്‍ക്കരണ പരിപാടികള്‍ സജീവമാക്കും. ഏക സിവില്‍ കോഡ്, മുത്വലാഖ് എന്നീ വിഷയങ്ങളില്‍ ഖത്വീബുമാരുടെ നേതൃത്വത്തില്‍ പൊതു ജനങ്ങളെ ഉല്ബോധിപ്പിക്കുന്നതിനും ഖത്വീബുമാര്ക്കു നിര്‍ദേശം നല്കി. ചെമ്മാട് ദാറുല്‍ ഹുദായില് ചേര്‍ന്ന മേഖലാ ഓര്‍ഗനൈസര്‍മാരുടെ യോഗത്തില്‍ ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യു.ശാഫി ഹാജി വിഷയമവതരിപ്പിച്ചു. ട്രഷറര്‍ കെ.എം സൈതവി ഹാജി, ജില്ലാ ഓര്‍ഗനൈസര്‍ അബ്ദുല്‍ അസീസ് ബാഖവി, ജില്ലാ കോര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ ഹുദവി എന്നിവര്‍ സംസാരിച്ചു.
മേഖലാ പ്രതിനിധികളായി സയ്യിദ് മുഹമ്മദ് തങ്ങള്‍ ചേളാരി, മുസ്ലിയാരകത്ത് അഹ്മദ് കുട്ടി മാസ്റ്റര്‍ കൊണ്ടോട്ടി, വി. ശറഫുദ്ദീന്‍ മുസ്ലിയാര് തിരൂര്‍, കെ.എം.എ റസാഖ് മുസ്ലിയാര് കുറ്റിപ്പുറം, പി.ജമാലുദ്ദീന്‍ മുസ്ലിയാര് കാളികാവ്, പി.പി ഇസ്മാഈല്‍ താനൂര്‍, ഖാലിദ് ഫൈസി വേങ്ങര, മുജീബ് മുസ്ലിയാര് നിലമ്പൂര്‍, അബ്ദുറശീദ് ദാരിമി അരീക്കോട്, നൗഷാദ് ചെട്ടിപ്പടി തിരൂരങ്ങാടി, സല്മാന് ഫൈസി പെരിന്തല്‍മണ്ണ, കെ.അലവി മുസ്ലിയാര് മഞ്ചേരി, അശ്റഫ് ഫൈസി മലപ്പുറം, കരീം ഫൈസി വളവന്നൂര്‍, എം ഹംസ ദാരിമി എടക്കര ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."