HOME
DETAILS
MAL
സര്‍ക്കാരിനെ 'സേവിച്ച' ഉദ്യോഗസ്ഥന്റെ സമ്പാദ്യം വെറും 25 കോടി !
backup
October 25 2016 | 19:10 PM
ഹൈദരാബാദ്: വീടുകളുടെ എണ്ണം 14, മുറി നിറയെ വെള്ളിയും സ്വര്‍ണവും. പുറമേ ലക്ഷക്കണക്കിന് രൂപയും. ഇതൊക്കെ ഒരു കോടീശ്വരന്റെ സമ്പാദ്യമല്ല.
കര്‍ണാടകയില്‍ 34 വര്‍ഷം സര്‍ക്കാരിനെ 'സേവിച്ചശേഷം' ഗതാഗത വിഭാഗത്തില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ കണ്ടെത്തിയതാണിതെല്ലാം. എല്ലാം കൂടി മാര്‍ക്കറ്റ് വിലയില്‍ 25 കോടി രൂപയില്‍ കുറയില്ല.
1981ല്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ച് 34 വര്‍ഷത്തിനുശേഷം വിരമിച്ച പൂര്‍ണചന്ദ്ര എന്ന 55 കാരനാണ് വില്ലന്‍. വിനുകോണ്ടയില്‍ ഏഴു അപാര്‍ട്മെന്റ്, രണ്ടു വീട്, ഹൈദരാബാദിലും വിജയവാഡയിലും ഫ്ളാറ്റുകള്‍ തുടങ്ങി മറ്റനവധി സ്വത്തുകളും ഇയാള്‍ക്കുണ്ട്. ഇയാളുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."