HOME
DETAILS
MAL
കാലവര്‍ഷം വൈകും;മഴയ്ക്ക് ജൂണ്‍ ഏഴ് വരെ കാത്തിരിക്കണം
backup
May 15 2016 | 08:05 AM
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ഏഴിനു ശേഷം മാത്രമേ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുകയുളളു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ഈ മാസം തന്നെ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് പ്രവചനമുണ്ടായിരുന്നു.ഈ വര്‍ഷം രാജ്യത്ത് കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുന്നതിനാല്‍ ചൂടു കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തൊന്നാകെ 17 വരെ വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."