HOME
DETAILS
MAL
ആറു വയസുകാരന് പീഡനം; അറസ്റ്റ് വൈകുന്നു
backup
October 25 2016 | 19:10 PM
വണ്ടൂര്‍: ആറു വയസുകാരനെ അയല്‍വാസി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചു മഹിളാ കോണ്‍ഗ്രസ് രംഗത്ത്. വീഴ്ച വരുത്തിയാല്‍ മാര്‍ച്ചടക്കമുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ 14നാണ് വയനാട് സ്വദേശി കിഴക്കേ വീട്ടില്‍ അലി അക്ബറിനെതിരെ പീഡന പാരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്. ഇതോടെ പ്രതി ഒളിവില്‍ പോയി. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതയും ശരീരികാസ്വാസ്ഥതയും കാരണം ആശുപത്രിയിലെത്തിച്ചപ്പോഴാണു സംഭവം പുറത്ത് അറിയുന്നത്. പ്രതി പല തവണ പീഡിപ്പിച്ചതായി കുട്ടി പൊലിസിനോട് പറഞ്ഞു. അതേസമയം പ്രതിക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി എസ.്ഐ ചന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."